Kerala

കോവിഡ് 19 മരണാനന്തരം മൃതദേഹം ദഹിപ്പിച്ച്, ഭൗതികാവശിഷ്ടം സെമിത്തേരിയിൽ അടക്കം ചെയ്ത് വരാപ്പുഴ അതിരൂപത

പൂർണ്ണമായും കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചാണ് മൃതസംസ്കാര കർമ്മം നടത്തിയത്...

ജോസ് മാർട്ടിൻ

വരാപ്പുഴ: കോവിഡ് രോഗം ബാധിച്ച് മരിച്ച വരാപ്പുഴ അതിരൂപത കാക്കനാട് സെന്റ് മൈക്കിൾസ് ചെമ്പുമുക്ക് ഇടവകാംഗമായ കരുണാലയത്തിലെ അന്തേവാസി കളപ്പുരക്കൽ ലൂസിയുടെ മൃതസംസ്കാരം കോവിഡ പ്രോട്ടോകോൾ പ്രകാരം സെമിത്തേരിയിൽ മൊബൈൽ ക്രിമറ്റോറിയം ഉപയോഗിച്ച് ദഹിപ്പിച്ചു, 91 വയസ്സായിരുന്നു.

വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് 2020 ജൂലൈ 22 ബുധനാഴ്ച ഇടയലേഖനത്തിലൂടെ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിയിരുന്നു. അതിനനുസരിച്ചാണ് ഇടവക സമിതി കോവിഡ് പോസിറ്റീവായ മൃതദേഹം ദഹിപ്പിച്ച് ഭൗതികാവശിഷ്ടം സിമത്തേരിയിൽ എല്ലാ പ്രാർത്ഥനാ കർമ്മങ്ങളോടെയും അടക്കം ചെയ്യുവാനുള്ള തീരുമാനത്തിലെത്തിയത്.

ജൂലൈ 30-ന് വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് സംസ്കാര കർമ്മങ്ങൾ സെമിത്തേരിയിൽ നടന്നു. വരാപ്പുഴ അതിരൂപതയിൽ മൃതദേഹം ദഹിപ്പിച്ചു കൊണ്ടുള്ള ആദ്യത്തെ മൃതസംസ്കാരകർമ്മമായിരുന്നു ഇത്. പൂർണ്ണമായും കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചാണ് മൃതസംസ്കാര കർമ്മം നടത്തിയത്. പരേതയുടെ കുടുംബാംഗങ്ങളുടെ പരിപൂർണ്ണമായ സഹകരണം ഉണ്ടായിരുന്നു.

വികാരി ഫാ.ടൈറ്റസ് കുരിശുവീട്ടിൽ മൃതസംസ്കാര കർമ്മത്തിന് നേതൃത്വം നൽകി. സഹവികാരി ഫാ.പാക്സൻ പള്ളിപ്പറമ്പിൽ പ്രാർത്ഥനകൾ നടത്തി. ശുശ്രൂഷകൾക്ക് ബാബു ജോൺ കൊട്ടാരത്തിൽ, മിലൻ ചോരപള്ളി, ഷാജി ചക്കാലക്കൽ, മാർട്ടിൻ ചെറുമുട്ടത്ത് എന്നിവർ വോളന്റിയർമാരായി പ്രവർത്തിച്ചു.

തൃക്കാക്കര മുനിസിപ്പാലിറ്റി കൗൺസിലറും ഇടവകാംഗവുമായ ശ്രീ.സാബു ഫ്രാൻസിസ്, ഇടവകാംഗമായ ശ്രീ.ജോർജ്ജ് കൊല്ലംപറമ്പിൽ എന്നിവരുടെ സാന്നിധ്യവും, സ്ഥലം എം.എൽ.എ. ശ്രീ.പി.ടി.തോമസിന്റെ സന്ദർഭോചിതമായ ഇടപെടലുകളും ഉണ്ടായിരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker