Kerala

സമൂഹ മാധ്യമങ്ങളില്‍ വീണ്ടും കന്യാസ്ത്രീയെ അപമാനിച്ച് പോസ്റ്റ്; അജികുമാര്‍ എന്ന പ്രൊഫൈലില്‍ നിന്നാണ് കന്യാസ്ത്രിയെ അപമാനിക്കുന്ന രീതിയില്‍ എഡിറ്റ് ചെയ്ത പോസ്റ്റ് പ്രചരിപ്പിക്കുന്നത്

മെയ് മാസത്തില്‍ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സാമൂഹ്യ പ്രവര്‍ത്തകയും തലശേരി രൂപതയുടെ മദ്യവിരുദ്ധ പ്രവര്‍ത്തകയുമായ സിസ്റ്റര്‍ ലൂസിനയെയാണ് വീണ്ടും സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നത്. രണ്ട് ദിവസം മുമ്പ് അജികുമാര്‍ എന്ന പ്രൊഫൈലില്‍ “വൈകി വന്ന വിവേഗം” (‘വിവേകം’ എന്ന് എഴുതാൻ പോലും അറിയില്ല എന്നിട്ടും അഹങ്കാരത്തിന് കുറവില്ല) എന്ന ടൈറ്റിലോടെയാണ് കന്യാസത്രീയുടെ ചിത്രം പോസ്റ്റ് ചെയ്യ്തിരിക്കുന്നത്.

തെറ്റായ പോസ്റ്റാണെന്ന് ചിലര്‍ പോസ്റ്റിന് താഴെ സൂചിപ്പിച്ചെങ്കിലും, ഇതാണ് സത്യമെന്ന രീതിയില്‍ എഴുതിയാണ് പ്രചരിപ്പിക്കുന്നത്. 2020 മെയ് മാസത്തില്‍ സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ “മദ്യശാല തുറക്കരുത്, കുടുംബം തകര്‍ക്കരുത്” എന്ന ബാനറുമായി പ്രതിഷേധിച്ച കന്യാസ്ത്രീ പിടിച്ചിരുന്ന ബോര്‍ഡിലെ വാക്കുകള്‍ തെറ്റായി എഡിറ്റ് ചെയ്താണ് കത്തോലിക്കാ വിരുദ്ധര്‍ പ്രചരിപ്പിച്ചിരുന്നത്. തുടർന്ന്, മെയ് മാസത്തില്‍ തന്നെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

അതേസമയം, 2 ദിവസം മുമ്പ് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിനു താഴെ “കത്തോലിക്കാ സഭ ബാറുകള്‍ക്കും മദ്യാശാലകള്‍ക്കും ഒത്താശ ചെയ്യുന്നു” എന്ന വിചിത്ര വാദവും സൈബര്‍ സഖാവ് നടത്തിയിട്ടുണ്ട്. വീണ്ടും ആസൂത്രിതമായി കന്യാസ്ത്രീയെ സമൂഹ മാധ്യമത്തില്‍ വീണ്ടും അപമാനിക്കുതിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker