Kerala

ലത്തീന്‍ കത്തോലീക്കരുടെ വിദ്യാഭ്യാസ സംവരണം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നിവേദനം

4% എങ്കിലും വിദ്യാഭ്യാസ സംവരണം എല്ലാ വിഭാഗം കോഴ്സുകളുടെയും പ്രവേശനത്തിന് അനുവദിച്ച് ഉത്തരവാകണമെന്ന് ആവശ്യം...

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തില്‍ ലത്തീന്‍ കത്തോലിക്കര്‍ക്ക് 1952-ല്‍ 7% തൊഴില്‍ സംവരണം ഉണ്ടായിരുന്നത് 1963 മുതല്‍ 4% മാത്രമാണ്. 2000 ഫെബ്രുവരി 11-ന് നിയമിതമായ ജസ്റ്റീസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 10 വര്‍ഷത്തെ മാത്രം കണക്കിൻ പ്രകാരം സംവരണപ്രകാരം കിട്ടേണ്ടിയിരുന്ന 4370 തൊഴില്‍ അവസരങ്ങളാണ് 3, 4 തസ്തികകളില്‍ ലത്തീന്‍ കത്തോലിക്കര്‍ക്ക് നഷ്ടമായത്. അതേസമയം, വിദ്യാഭ്യാസപരമായി വളരെ കുറഞ്ഞ സംവരണമാണ് ലത്തീന്‍ കത്തോലിക്കര്‍ക്കുള്ളത്. പി.ജി., ഡിഗ്രി കോഴ്സുകളില്‍ 1% മാത്രമാണ് സംവരണം. ഈ സാഹചര്യത്തില്‍, ലത്തീൻ കത്തോലിക്ക വിഭാഗത്തിന് 4% എങ്കിലും വിദ്യാഭ്യാസ സംവരണം എല്ലാ വിഭാഗം കോഴ്സുകളുടെയും പ്രവേശനത്തിന് അനുവദിച്ച് ഉത്തരവാകണമെന്നും, നടപ്പു അധ്യയന വര്‍ഷത്തില്‍ തന്നെ അത് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കെ.എല്‍.സി.എ. സംസ്ഥാന പ്രസിഡന്റ് ആന്റെണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ.തോമസ് എന്നിവര്‍ സംയുക്തമായി മുഖ്യമന്ത്രിക്കും, പിന്നോക്ക വിഭാഗ വികസന വകുപ്പു മന്ത്രിക്കും നിവേദനം നല്‍കി.

മുന്‍കാലങ്ങളില്‍ ഇക്കാര്യം ചൂണ്ടക്കാട്ടി നല്‍കിയിട്ടുള്ള നിവേദനങ്ങളും സൂചനയിലുണ്ട്. ലത്തീന്‍ കത്തോലിക്കരുടെ പിന്നോക്കാവസ്ഥ പഠിക്കുന്നതിന് കമ്മീഷനെ നിയമിക്കണമെന്ന് നിയമസഭയില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ അക്കാര്യം പഠിക്കാമെന്ന് മന്ത്രി എ.കെ.ബാലന്‍ മറുപടി പറഞ്ഞിരുന്നതാണ്. വിദ്യാഭ്യാസ സംവരണം ഏകീകരിച്ച് തൊഴില്‍ സംവരണത്തിനു തുല്യമായ രീതിയില്‍ 4% എങ്കിലും ആക്കിയില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് കെ.എല്‍.സി.എ ഭാരവാഹികള്‍ ഇതു സംബന്ധിച്ച ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ അറിയിച്ചു.

ആന്റെണി നൊറോണ അധ്യക്ഷത വഹിച്ച യോഗത്തിൽ മോണ്‍.ജോസ് നവസ്, ഷെറി ജെ.തോമസ്, എബി കുന്നേപ്പറമ്പില്‍, ഇ.ഡി.ഫ്രാന്‍സീസ്, ജെ.സഹായദാസ്, എസ്.ഉഷാകുമാരി, ബേബി ഭാഗ്യോദയം, ടി.എ.ഡാല്‍ഫിന്‍, അജു ബി.ദാസ്, എം.സി.ലോറന്‍സ്, ബിജു ജോസി, ജസ്റ്റിന്‍ ആന്റെണി, ദേവസി ആന്റെണി, ജസ്റ്റീന ഇമ്മാനുവല്‍, ജോണ്‍ ബാബു, ജസ്റ്റിന്‍ കരിപ്പാട്ട്, ഷൈജ ഇ.ആര്‍., ജോര്‍ജ് നാനാട്ട്, വിന്‍സ് പെരിഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker