Articles

ചങ്കിലെരിയുന്ന കനലായി, മരിയ ഷെഹബാസ്…

ലോകരാഷ്ട്രങ്ങൾ എന്തുകൊണ്ടാണ് അനീതിക്കു മുൻപിൽ ശബ്ദമുയർത്താത്തത്?...

ഫാ. ഫിലിപ്പ് നടുത്തോട്ടത്തിൽ ഓ.സി.ഡി.

മരിയ ഷെഹബാസ്, പൊന്നു മകളെ, മാപ്പ്…! നീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ കുഞ്ഞേ? നിന്നെകുറിച്ചുള്ള ഓർമ്മകൾ ചങ്കിൽ കനലായി മാറുന്നു.

ബാല്യകാലം തീരും മുൻപേ, പതിനാലാം വയസ്സിൽ, മൊഹമ്മദ് നാകാഷ് എന്ന മുസ്ലിം മതമൗലികവാദിയാൽ തട്ടിക്കൊണ്ടുപോകൽ! ക്രൈസ്തവ വിശ്വാസിയായ നിന്റെ ദൈവത്തെ തള്ളിപ്പറയാനും, മുസ്ലിംമതം സ്വീകരിക്കുവാനുള്ള പീഡനങ്ങൾ! അപ്പന്റെ പ്രായമുള്ളവന്റെ കൂടെ ജീവിക്കാൻ വേണ്ടി നിർബന്ധപൂർവ്വം വിവാഹം ചെയ്യൽ! സ്വന്തം നിസ്സഹായത വെളിപ്പെടുത്താൻ സമർപ്പിച്ച തെളിവുകളും, രേഖകളും, സാക്ഷിമൊഴികളും, കാറ്റിൽപ്പറത്തിക്കൊണ്ട്, തന്നെ തട്ടിക്കൊണ്ടുവന്ന ആ മുസ്ലിംമതതീവ്രവാദിയുടെ “നല്ല ഒരു ഭാര്യ ആയിരിക്കുവാൻ”, നീതിന്യായ കോടതിയുടെ വിധി കേൾക്കേണ്ടി വരിക…!!!

മരിയ, പൊന്നുമോളെ, എവിടെയോ ഇരുട്ടിന്റെ മറവിൽ, ചങ്കുപൊട്ടി നിലവിളിക്കുന്ന നിന്റെ രോദനം ഞാൻ കേൾക്കുന്നു! പേടിക്കേണ്ട മോളെ, ഞങ്ങളുണ്ട് കൂടെ… നിനക്കു നീതി ലഭിക്കാതെ, ഞങ്ങൾ പിൻവാങ്ങില്ല! ഇതു വായിക്കുന്ന സുഹൃത്തേ, അലമുറയിട്ടു പൊട്ടിക്കരഞ്ഞത് മറ്റാരുമല്ല, നിന്റെ പെങ്ങളാണ്, നിന്റെ മകളാണ്! അനീതിക്കെതിരെ കൈകോർക്കാം, ജാതിമതഭേദമെന്യേ!

മരിയ, സത്യത്തിൽ, നീയൊരു ക്രിസ്തീയ മതവിശ്വാസിയായി പോയതാണോ, നീ ചെയ്ത ഏറ്റവും വലിയ തെറ്റ്? “ജസ്റ്റിസ് ഫോർ മരിയ, ജസ്റ്റിസ് ഫോർ മരിയ,… “ഇന്ന്, ലോകം മുഴുവനും നിനക്കുവേണ്ടി നിലവിളിക്കുന്നുണ്ട്!… കോവിഡിനെ പേടിച്ച് മാസ്ക് ധരിച്ച്, “വായും മൂക്കും” മൂടികെട്ടിയ ഞങ്ങളിതാ, നിനക്കുവേണ്ടി “കണ്ണുംകൂടി” മൂടികെട്ടി പ്രതിഷേധ പ്രകടനം നടത്തുന്നു! മരിയ, നിന്റെ നിഷ്കളങ്കമായ, പുഞ്ചിരിക്കുന്ന, ആ മുഖം മനസ്സിൽ ഒരു കനലായ് മാറുന്നു!

അതെ, നിന്നെ രക്ഷിക്കുന്നതോടൊപ്പം, പാക്കിസ്ഥാനിൽ ഇന്ന്, മതതീവ്രവാദികളാൽ ക്രൈസ്തവസമൂഹം അനുഭവിക്കുന്ന പീഡനങ്ങളും, ദുരിതങ്ങളും അവസാനിക്കുന്നതിനും, അന്തർദേശീയതലത്തിൽ നയതന്ത്ര ഇടപെടലുകൾ ഉണ്ടാകുന്നതിനും വേണ്ടി, ഈ നാട്‌ നിന്റെ കൂടെയുണ്ട്, ധീരതയോടെ, പ്രാർത്ഥനയോടെ!!!

ഹേയ്,… പാക്കിസ്ഥാൻ,… പാക്കിസ്ഥാൻ,… ലോകം നിങ്ങളെ ഓർത്തു വിതുമ്പുന്നു!!! കേട്ടുകേൾവി പോലുമില്ലാത്ത, “നീതിന്യായ കോടതി വിധി” നടത്തിയ രാജ്യമേ…! എവിടെ നിങ്ങളുടെ നീതി? എവിടെ മാനുഷിക മൂല്യങ്ങൾ? എവിടെ സമത്വം? എവിടെ സമാധാനം? മനുഷ്യന് മൃഗത്തിന്റെയെങ്കിലും വില നൽകിയിരുന്നെങ്കിൽ!

അതേ, “നീതിപീഠം” പോലും നീതി നിഷേധിക്കുമ്പോൾ, നീതിക്കായി അലമുറയിട്ട് പൊട്ടിക്കരയുന്ന നിസ്സഹായരായ ഒരു പറ്റം സ്ത്രീസമൂഹത്തെ ഞാൻ നിങ്ങളുടെ നാട്ടിൽ കാണുന്നു! ഇസ്ലാമിക മതമൗലികവാദികളുടെ ആക്രമണത്തിൽ, ജീവച്ഛവമായി, ഇരുട്ടിന്റെ അന്ധകാരത്തിൽ കഴിയാൻ വിധിക്കപ്പെട്ട, കുറേ ജന്മങ്ങളെ ഓരോ കുടിലിലും ഞാൻ കാണുന്നു! ഒരു സ്ത്രീയുടെ എല്ലാ മൗലിക അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട്, ക്രൂരമായ പീഡനങ്ങൾക്ക് ഇരയാവുന്ന, ജാതിമതഭേദമെന്യേ, എത്രയോ അമ്മപെങ്ങന്മാർ നിങ്ങളുടെ നാട്ടിൽ കണ്ണീരോടെ നിലവിളിക്കുന്നു! ഇവരുടെ ചങ്കിലെ കനലിനെ, കണ്ണുനീരിനെ, മാനിക്കാൻ ചങ്കുറപ്പുള്ള ആരുണ്ട് നിങ്ങളുടെ നാട്ടിൽ? നീതിക്കായി ശബ്ദമുയർത്താൻ ഇനിയും ഒരു തലമുറ ജനിക്കേണ്ടിയിരിക്കുന്നുവോ?

ഓർക്കുക, മതം മനുഷ്യന്റെ മൗലിക അവകാശമാണ്. അത് അവന്റെ ആത്മീയ ജീവിതത്തിന് ആവശ്യവുമാണ്. പക്ഷേ മതവികാരങ്ങൾ മാനുഷികമൂല്യങ്ങൾ ഇല്ലാതാക്കരുത്. എന്നാൽ ചരിത്രം പരിശോധിച്ചാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും, ഇസ്ലാമിക തീവ്രവാദികളുടെ ആക്രമം ഭയന്ന്, മറ്റു മതസ്ഥർക്ക്, ഇന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇന്ന് പല ഇസ്ലാം രാജ്യങ്ങളിലും, ആഫ്രിക്കൻ രാജ്യങ്ങളിലും, വംശീയഹത്യക്ക് സമാനമായ സാഹചര്യങ്ങളിലൂടെയാണ് ക്രൈസ്തവ സമൂഹം കടന്നുപോകുന്നത്.

ഒരു വേള, നല്ലവരായ ഒത്തിരി മുസ്ലിം സഹോദരങ്ങളെ, നമുക്കുചുറ്റും കാണാൻ സാധിക്കുമെങ്കിലും, നാം തിരിച്ചറിയേണ്ടിയിരിക്കുന്നു എന്തുകൊണ്ടാണ് മുസ്ലിം സമുദായത്തിൽ ഇത്രമാത്രം മതതീവ്രവാദ സങ്കൽപ്പങ്ങൾ ഉടലെടുക്കുന്നത്? പാകിസ്ഥാനിലെ മരിയയെ കുറിച്ച് നാം വിലപിക്കുമ്പോഴും, നാം തിരിച്ചറിയണം, എത്രയോ ക്രിസ്ത്യൻ, ഹിന്ദു പെൺകുട്ടികളെയാണ് കേരളത്തിൽ പോലും, വിവാഹം കഴിച്ചു, മുസ്ലിം സമുദായത്തിലേക്ക് മതം മാറ്റുന്നത്!!! സുഹൃത്തേ, സ്വന്തം പെൺകുട്ടികളെ അടിയുറച്ച ദൈവവിശ്വാസത്തിലും, മൂല്യബോധത്തിലും, വിശുദ്ധിയിലും, പുണ്യത്തിലും, അച്ചടക്കത്തിലും, വളർത്തിയില്ലെങ്കിൽ ഇനി പൊട്ടിക്കരയുന്നത് നീ തന്നെയായിരിക്കും!

ഒപ്പം ഓർക്കുക, ലോകരാഷ്ട്രങ്ങൾ എന്തുകൊണ്ടാണ് അനീതിക്കു മുൻപിൽ ശബ്ദമുയർത്താത്തത്? ഗർഭസ്ഥശിശുവിനെപോലും കൊല്ലാം എന്ന് നിയമം ഉണ്ടാക്കുന്നവർ ഒരുവശത്ത്, ഗേ മാര്യേജ് പോലും നിയമം ആക്കുന്നവർ മറുവശത്ത്! ദൈവം ഇല്ല എന്ന് വാദിക്കുന്നവർ ഒരുവശത്ത്, പിശാചിനെ ദൈവമായി ആരാധിക്കുന്നവർ മറുവശത്ത്! അതേ, ലോകം ഇങ്ങനെയാണ് ഭായ്,…! അനീതിയും, അക്രമങ്ങളും, ആഭിചാര പ്രവർത്തികളും, അറുംകൊലകളും നിറഞ്ഞത്!

എങ്കിലും പ്രതീക്ഷിക്കാം, നന്മയുടെ, നേരിന്റെ, പുണ്യത്തിന്റെ, കിരണങ്ങൾ എവിടെയെങ്കിലും ഉയർന്നുവരും. തീർച്ചയായും, ചരിത്രം സാക്ഷി!

സുഹൃത്തേ, മരിയയുടെ നീതിക്കുവേണ്ടി, അവളുടെ മോചനത്തിനായി നമുക്ക് കൈകോർക്കാം! ഒപ്പം ഇനിയും ഒരു മരിയയ്ക്കുകൂടി ഈ ഗതി ഉണ്ടാകാതിരിക്കാൻ നമ്മുക്കു പോരാടാം!!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker