Kerala

സൂമിന് പകരം വീകൺസോൾ (VConsol); കേരളത്തോടൊപ്പം ആലപ്പുഴ രൂപതയ്ക്കും അഭിമാന നിമിഷം

ആലപ്പുഴ രൂപതയിലെ ഓമനപ്പുഴ സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവകാംഗമാണ് ജോയി സെബാസ്റ്റ്യൻ...

അനിൽ ജോസഫ്

ആലപ്പുഴ: കേന്ദ്രസർക്കാർ കോവിഡ് കാലത്ത് പ്രഖ്യാപിച്ച വീഡിയോ കോൺഫറൻസ് ഇന്നൊവേഷൻ ചലഞ്ചിൽ ചേർത്തല ഇൻഫോപാർക്കിലെ, ആലപ്പുഴ സ്വദേശി ജോയി സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള ടെക്‌ജെൻഷ്യ വികസിപ്പിച്ച “വീകൺസോൾ” ഒന്നാം സ്ഥാനം നേടി. ഒരു കോടി രൂപയും മൂന്നു വർഷത്തേക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വീഡിയോ കോൺഫറൻസിംഗ് ഉപകരണങ്ങൾക്കുള്ള കരാറുമാണ് സമ്മാനം. ഇന്നലെ വൈകിട്ട് മൂന്നിന് കേന്ദ്ര ഇലക്ട്രോണിക്, ഐ.ടി. വകുപ്പു മന്ത്രി രവിശങ്കർ പ്രസാദ് ഓൺലൈൻ ലൈവിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്. ആലപ്പുഴ രൂപതയിലെ ഓമനപ്പുഴ സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവകാംഗമാണ് ജോയി സെബാസ്റ്റ്യൻ.

രണ്ടായിരത്തോളം കമ്പനികളിൽ നിന്ന് മൂന്നു ഘട്ടമായാണ് വിജയിയെ കണ്ടെത്തിയത്. ഇന്ത്യയിലെ പല വന്‍കമ്പനികളും പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. കേരളത്തില്‍ നിന്ന് ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കിലുള്ള കമ്പനിയായ ടെക്‌ജെന്‍ഷ്യ ഒഴികെ മറ്റൊരു കമ്പനിക്കും ഫസ്റ്റ് റൗണ്ട് കടക്കാന്‍ സാധിച്ചില്ല.

ആദ്യം തെരഞ്ഞെടുക്കപ്പെട്ട 12 കമ്പനികള്‍ക്ക് പ്രോട്ടോടൈപ്പിന് 5 ലക്ഷവും, പ്രോട്ടോടൈപ്പില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടാല്‍ മൂന്ന് കമ്പനികളെ സോഫ്റ്റ് വെയര്‍ നിര്‍മ്മാണത്തിന് ക്ഷണിക്കുകയും ചെയ്യും. ഈ മൂന്ന് കമ്പനികള്‍ക്ക് 20 ലക്ഷം വീതം ആപ്പ് നിര്‍മ്മാണത്തിന് നല്‍കും. തുടർന്ന്, ഈ മൂന്ന് പേരില്‍ നിന്നാണ് ടെക്‌ജെന്‍ഷ്യ തെരഞ്ഞെടുക്കപ്പെട്ടത്. 2009 മുതല്‍ ചേര്‍ത്ത ഇന്‍ഫോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടെക് ജെന്‍ഷ്യ

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker