Kerala

കണ്ണൂർ രൂപതയിൽ നൂറുദിന പ്രാർത്ഥനാചരണത്തിന് തുടക്കമായി

കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട കഷ്ടപ്പാടുകളിൽ നിന്നും സഹനങ്ങളിൽ നിന്നും മോചനം ലഭിക്കുവാൻ...

സ്വന്തം ലേഖകൻ

കണ്ണൂർ: കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് നാം അനുഭവിച്ചു വരുന്ന പലതരത്തിലുള്ള കഷ്ടപ്പാടുകളിൽ നിന്നും സഹനങ്ങളിൽ നിന്നും മോചനം ലഭിക്കുവാനും, സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സാമൂഹ്യ സാഹചര്യം കടന്നുവരുവാനും സർവേശ്വരനോട് പ്രാർത്ഥിച്ചുകൊണ്ട് നൂറുദിന പ്രാർത്ഥനാചനാവുമായി കൊണ്ട് കണ്ണൂർ രൂപത. സെപ്തംബർ 20-ന് വൈകുനേരം 5 മണിക്ക് ബർണശ്ശേരി ഹോളി ട്രിനിറ്റി ദേവാലയത്തിൽ വച്ച് നടന്ന വിശുദ്ധ കുര്ബാനയിൽ രൂപത ബിഷപ്പ് ഡോ.അലക്സ് വടക്കുംതല പ്രാർത്ഥനാചരണത്തിന് തുടക്കം കുറിച്ചു.

കൊറോണ വൈറസിന്റെ വ്യാപനം നിമിത്തം ജോലി നഷ്ട്ടപ്പെട്ട, സാമ്പത്തിക സ്ഥിതിയിൽ തകർച്ചകൾ നേരിട്ട, ആരോഗ്യ പ്രവർത്തനത്തിൽ ജീവൻ കളഞ്ഞും സഹകാരികളായ, എല്ലാവരെയും സന്നദ്ധപ്രവർത്തകരെയും ഓർക്കുകയും അവരുടെ പ്രവർത്തനങ്ങൾക്കും അവർ നേരിട്ട എല്ലാ വേദനകൾക്കും ബിഷപ്പ് അവരെ അഭിനന്ദിക്കുകയും ചെയ്തു. രൂപത മുഴുവൻ വരുന്ന നൂറു ദിനങ്ങൾ ദൈവാനുഗ്രഹത്തിന്റെയും സമാധാനത്തിന്റെയും കൂടിയായിരിക്കുമെന്ന് അദ്ദേഹം തന്റെ വചന സന്ദേശത്തിൽ ഉദ്‌ബോധിപ്പിച്ചു.

100 പ്രാർത്ഥനാ ദിനങ്ങളുടെ ഔപചാരിക ഉദ്ഘാടന വേളയിൽ കത്തീഡ്രൽ വികാരി മോൺ.ക്ലമന്റ് ലയിൻജ്ജൻ, കൈറോസിന്റെ ഡയറക്ടർ ഫാ.ഷൈജു, സഹവികാരി ഫാ.തങ്കച്ചൻ ജോർജ്, ഫാ.റിജേഷ്, ഫാ.സാമുവൽ, ഫാ.ഏണസ്റ്റ്, ഫാ.ഷാജു ആന്റണി തുടങ്ങിയവർ പങ്കെടുത്തു. വിശുദ്ധ കുർബാനയ്ക്കു ശേഷം ആരാധനയും, ജപമാല പ്രാർത്ഥനയും മറ്റു പ്രത്യേക പ്രാർത്ഥനകളും ഉണ്ടായിരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker