Kerala

69-Ɔο രൂപതാ ദിനമാചരിച്ച് ആലപ്പുഴ രൂപത

ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ ദേവാലയത്തിൽ ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ.ജയിംസ് ആനാപറമ്പിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ...

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ രൂപതയുടെ അറുപത്തി ഒൻപതാം രൂപതാ ദിനം ആചരിച്ചു. ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ ദേവാലയത്തിൽ ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ.ജയിംസ് ആനാപറമ്പിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹ ദിവ്യബലിയർപ്പിച്ചുകൊണ്ടായിരുന്നു ആഘോഷം. സമൂഹ ദിവ്യബലിയ്ക്ക് ശേഷം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് രൂപതാ ദിനപതാക ഉയർത്തി ആഘോഷങ്ങൾക്ക് പരിസമാപ്തിയുമായി.

സമൂഹ ദിവ്യബലിയിൽ ആലപ്പുഴ രൂപതാ വികാരി ജനറൽ ഫാ.പയസ് ആറാട്ടുകുളം, രൂപത ലിറ്റർജി കമ്മീഷൻ ഡയറക്ടർ ഫാ.ഫ്രാൻസിസ് കൊടിയനാട്, കത്തീഡ്രൽ വികാരി ഫാ.ജോസ് ലാട്, ഫാ.യേശുദാസ് കാട്ടുങ്കൽതയ്യിൽ തുടങ്ങിയവർ സഹകാർമികരായി.

ആലപ്പുഴ രൂപതയെ 68 വർഷക്കാലം പരിപാലിക്കുകയും, ഒരു വിശ്വാസ സമൂഹമായി നമ്മെ വഴിനടത്തുകയും, ഈ സുദിനത്തിൽ കർത്താവിന്റെ അൾത്താരയ്ക്ക് ചുറ്റും നമ്മെ ഒരുമിച്ച് ചേർക്കുകയും ചെയ്തിരിക്കുന്നതിന് കർത്താവിന് നന്ദിയർപ്പിക്കാമെന്നും; നാം കടന്നു പോകുന്ന കാലഘട്ടത്തിൽ, ഏറെ വെല്ലുവിളി നേരിടുന്ന ഈ സമയത്തും അവിടുത്തെ പരിപാലനം നമ്മെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനെ ഓർത്ത് ദൈവത്തിന് നന്ദി പറയാമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. ഈ കാലഘട്ടത്തെയും അതിജീവിച്ച് ദൈവം നമുക്കായി ഒരുക്കുന്ന സുസ്ഥിരവും, അനുഗ്രഹ പ്രദവുമായ പുത്തൻ ഭാവിയിലേക്ക് നമുക്ക് പ്രവേശിക്കാവുമെന്ന പ്രത്യാശയും ബിഷപ്പ് പങ്കുവെച്ചു.

തുടർന്ന്, ബിഷപ് ജയിംസ് ആനാപറമ്പിൽ രൂപതാ ദിനപതാക ഉയർത്തുകയും വിൽഫ്രഡ് റൊസാരിയോ, ആന്റെണി, എസ്ക്രാഡ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കുകയും ചെയ്തു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker