Kerala

വിദ്യാഭ്യാസ രംഗത്ത് നിന്ന് കത്തോലിക്കാ വിഭാഗത്തെ പുറത്താക്കാനുള്ള വ്യാപകശ്രമം നടക്കുന്നു; ആർച്ച് ബിഷപ്പ് സൂസപാക്യം

കഴിഞ്ഞ അഞ്ചുവർഷമായി മൂവായിരത്തോളം അധ്യാപകർ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അവസ്ഥയുണ്ട്...

അനിൽ ജോസഫ്

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് നിന്ന് കത്തോലിക്കാ വിഭാഗത്തെ പുറത്താക്കാനുള്ള വ്യാപക ശ്രമം നടക്കുന്നുവെന്നും, ചില തൽപ്പരകക്ഷികളുടെ ഇടപെടലുകൾ കത്തോലിക്കാ സമൂഹത്തെ ബാധിക്കുന്നുവെന്നും ആർച്ച്ബിഷപ്പ് സൂസപാക്യം. കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മിഷൻ ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ, അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി സെക്രട്ടറിയേറ്റ് നടയിൽ ഇന്ന് (ഒക്ടോബർ 20) നടക്കുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്പ്.

വാഗ്ദാനങ്ങൾ മാത്രം നൽകുന്ന നിലപാടാണ് സർക്കാർ തുടരുന്നതെന്നും, കഴിഞ്ഞ അഞ്ചുവർഷമായി മൂവായിരത്തോളം അധ്യാപകർ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അവസ്ഥയുണ്ടെന്നും ഡോ.സൂസപാക്യം പറഞ്ഞു. അധ്യാപകരോട് സർക്കാർ കാട്ടുന്നത് അന്യായം മാത്രമല്ല, അധ്യാപകരോട് കാട്ടുന്ന ക്രൂരത കൂടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരിഗണിക്കാമെന്ന് പറഞ്ഞു നിരന്തരമായി പറഞ്ഞു പറ്റിക്കുന്ന നിലപാടാണ് സർക്കാർ തുടരുന്നതെന്നും സൂസപാക്യം പിതാവ് ഓർമ്മിപ്പിച്ചു.

കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, കെ,സി,ബി,സി, വിദ്യാഭ്യാസ കമ്മീഷൻ വൈസ് പ്രസിഡന്റ് ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി, ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ഡയറക്ടർ ഫാ.ചാൾസ് ലിയോൺ, പ്രസിഡന്റ് സാലു പതാലിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ്, തിരുവനന്തപുരം കോർപ്പറേറ്റ് മാനേജർ, നെയ്യാറ്റിൻകര കോർപ്പറേറ്റ് മാനേജർ ജോസഫ് അനിൽ, മലങ്കര കത്തോലിക്കാ സഭയുടെ കോർപ്പറേറ്റ് മാനേജർ ഫാ.വർക്കി ആറ്റുപുറം, എംഎൽഎ എം.വിൻസെന്റ് തുടങ്ങിയവർ പ്രസംഗിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker