Articles

കുരിശാണ് രക്ഷ… കുരിശിലാണ് രക്ഷ… കുരിശിനെ നമിച്ചിടുക

പ്രഭാതത്തിലേ ഉണർന്ന് മദ്രസയിൽ പോയി നിങ്ങൾ നേടിയെടുത്തത് അന്യമതത്തെയും അവരുടെ ശ്രേഷ്ഠമായ ആചാരാനുഷ്ഠാനങ്ങളെയും ചവിട്ടിമിമെതികുവനാണോ?

സി.ജെസ്സിൻ എൻ.എസ്., നസ്രത്ത് സിസ്റ്റേഴ്സ്

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുവാൻ ക്രൈസ്തവർ എക്കാലവും പരിശ്രമിച്ചിട്ടുണ്ട്. കാരണം, സമാധാനത്തിന്റെ മതമാണ് ക്രിസ്തുമതം. ഈശോ മിശിഹാ കാണിച്ചു തന്നതും പഠിപ്പിക്കുന്നതും അതുതന്നെയാണ്. സുവിശേഷത്തിൽ നാം വായിക്കുന്നു, തന്റെ വർഗ്ഗ ശത്രുവാണ് വഴിയിൽ കിടക്കുന്നത് എന്നറിഞ്ഞിട്ടും അവനുവേണ്ടി തന്റെ യാത്ര നീട്ടി വെക്കുവാനും, പണവും സമയവും വ്യയംചെയ്യുവാനും തയ്യാറാക്കുന്ന നല്ല സമരിയാക്കാരനെക്കുറിച്ച്. ഈ നല്ല സമരിയാക്കാരനെ അവതരിപ്പിച്ചുകൊണ്ട് ഈശോ നിയമജ്ഞനോട് പറയുന്നുണ്ട് “നീയും പോയി ഇതുപോലെ ചെയ്യുക…” (ലൂക്കാ10:37). ഇങ്ങനെ വചനത്തിലൂടെയും ജീവിതത്തിലൂടെയും സ്നേഹിക്കുവാനും കരുണ കാണിക്കുവാനും ഈശോമിശിഹാ പഠിപ്പിച്ചു.

ആ മിശിഹായുടെ മക്കളായ ക്രൈസ്തവ സഹോദരങ്ങൾ മനുഷ്യമനസ്സാക്ഷി രൂപീകരണത്തിലും, സാമൂഹികബോധം വളർത്തുന്നതിലും, വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതിലൂടെ ശത്രുക്കളെ വളർത്തിയെടുക്കുവാനല്ല മറിച്ച്, മതസൗഹാർദ്ദം വളർത്തുവാനും മാനവരെ സ്നേഹിക്കുവാനും പരിശ്രമിച്ചു. എന്നാൽ, മിശിഹായുടെ മക്കളായ ക്രൈസ്തവ വിശ്വാസികളെ കുത്തിനോവിക്കുവാനും, അവഹേളിക്കാനും, പരിഹസിക്കുവാനും തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. ഇവയൊക്കെ ചെയ്യുന്ന നിങ്ങൾ ഒന്നോർക്കണം ആൾബലം ഇല്ലാത്തതുകൊണ്ടോ, തിരിച്ചടിക്കാൻ അറിയാത്തതുകൊണ്ടോ അല്ല ക്രൈസ്തവർ നിശ്ശബ്ദരായിരിക്കുന്നത്. മറിച്ച്, കുരിശിൽ കിടന്നുകൊണ്ട് മുഖത്ത് തുപ്പിയവനോടും കരണത്തടിച്ചവനോടും നിശബ്ദനായി നിന്നുകൊണ്ട് ക്ഷമയുടെയും സ്നേഹത്തിന്റെയും മാതൃക കാണിച്ചവനെയാണ് ക്രൈസ്തവർ വിശ്വസിക്കുന്നതും ആരാധിക്കുന്നതും.

എന്നാൽ, തന്റെ പിതാവിന്റെ ഭവനം അശുദ്ധമാക്കിയവർക്കെതിരെ ചാട്ടവാർ എടുക്കുന്ന മിശിഹായുടെ മുഖം വി. യോഹന്നാന്റെ സുവിശേഷത്തിൽ (2:15-16) നമുക്ക് കാണുവാൻ സാധിക്കും. കാരണം, പിതാവുമായുള്ള അഗാധമായ ബന്ധമാണ് ഈശോയെ അതിനു പ്രേരിപ്പിച്ചത്. എങ്കിൽ, ക്രൈസ്തവ വിശ്വാസികൾ നെഞ്ചോട് ചേർത്തുപിടിക്കുന്ന രക്ഷയുടെ അടയാളമായ കുരിശിനെ നിങ്ങൾ അവഹേളിച്ചപ്പോൾ, പ്രിയപ്പെട്ട മുസ്ലിം സഹോദരങ്ങൾക്കെതിരെ, പ്രതികരിക്കുവാൻ ശക്തിയും കരുത്തും ഉണ്ടായിട്ടും നിശബ്ദരായിരിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത് ദൈവപുത്രന്റെ ജീവന്റെ വിലയാണ് ഓരോ ക്രൈസ്തവ വിശ്വാസിയും എന്ന തിരിച്ചറിവ് ഉള്ളതുകൊണ്ട് മാത്രമാണ്.

ഞങ്ങൾ ഒന്ന് പറയട്ടെ, സ്വന്തം മതത്തെ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരുവനും അപരന്റെ മതത്തെയും ആചാരാനുഷ്ഠാനങ്ങളെയും അവഗണിക്കുവാൻ ഇറങ്ങിത്തിരിക്കുകയില്ല. പ്രഭാതത്തിലേ ഉണർന്ന് മദ്രസയിൽ പോയി നിങ്ങൾ നേടിയെടുത്തത് അന്യമതത്തെയും അവരുടെ ശ്രേഷ്ഠമായ ആചാരാനുഷ്ഠാനങ്ങളെയും ചവിട്ടിമിമെതികുവനാണോ? നിങ്ങൾ നേടിയെടുത്ത പൈതൃകം ഇതാണോ? ഒരു മതവിശ്വാസത്തെയും വിലകുറച്ചു കാണുവാനോ, പുറം കാലുകൊണ്ട് ചവിട്ടി മെതിക്കുവാനോ ഒരു മതത്തിനോ ഒരു വ്യക്തിക്കോ അവകാശമില്ല. അതിനാൽ, ഈശോയുടെ തിരുരക്തത്താൽ വീണ്ടെടുക്കപ്പെട്ട ക്രൈസ്തവ വിശ്വാസത്തെയോ, ആചാരാനുഷ്ഠാനങ്ങളെയോ കുത്തിനോവിക്കാവാനോ തകർക്കുവാനോ ഇനിയും ആരും ശ്രമിക്കരുത്.

രക്തസാക്ഷികളുടെ ചുടുനിണം വീണ ക്രൈസ്തവ സമൂഹം വിശ്വസിക്കുന്നത് കുരിശിലാണ്. അതെ, കുരിശാണ് രക്ഷ… കുരിശിലാണ് രക്ഷ… കുരിശിനെ നമിച്ചിടുക…

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker