Kerala

ഇന്ന് ലത്തീന്‍ സമുദായ ദിനം… അവഗണനയില്‍ സമുദായം

കേരളം തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിന്റെ പടിവാതിലില്‍ നില്‍ക്കുമ്പോള്‍ സമുദായത്തിലെ ആയിരക്കണക്കിന് അംഗങ്ങള്‍ ജനവിധി തേടുകയാണ്...

വോക്സ് ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഇന്ന് ലത്തീന്‍ സമുദായം സമുദായ ദിനം ആചരിക്കുന്നു. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ദേവാലയങ്ങളില്‍ പതാക ഉയര്‍ത്തിയും വെബ്മിനാറുകള്‍ സംഘടിപ്പിച്ചുമാണ് ഇത്തവണ സമുദായ ദിനം ആചരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സ്വദേശാഭിമാനിയുടെയും വീരരാഘവന്റെയും മണ്ണായ നെയ്യാറ്റിന്‍കരയില്‍ ലക്ഷം പേരെ അണിനിരത്തിയ സമുദായ സംഗമം ഇന്ന് കോവിഡിന്റെ പശ്ചാത്തലത്തില്‍ വലിയ ആള്‍കൂട്ടങ്ങളില്ലാതെ നടത്തപ്പെടുമ്പോള്‍ സമുദായത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും തുടങ്ങിയടുത്തു തന്നെ നില്‍ക്കുന്നു. 2 വര്‍ഷം മുമ്പ് ഓഖിയില്‍ നഷ്ടപ്പെട്ട ജീവനും ജീവിതവും മത്സ്യബന്ധന ഗ്രാമങ്ങള്‍ക്ക് തിരികെ നല്‍കാന്‍ ഇന്നും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഓഖിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച പൊതുസമ്മേളനത്തിന്റെ ഉദ്ഘാടകന്‍ നെയ്യാറ്റിന്‍കര ബിഷപ്പിനു മുന്നില്‍ ഓഖിയിലെ സര്‍ക്കാരിന്റെ ആനുകൂല്ല്യങ്ങളുടെയും സഹായങ്ങളുടെയും കെട്ടഴിച്ച മന്ത്രി കടകംപളളിയുടെ കണക്കുകളെല്ലാം വാസ്തവ വിരുദ്ധവും പൊരുത്തപ്പെടാത്തതാണെന്നും ഇന്ന് സമുദായം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്ന് ഈ സമുദായം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തില്‍ വെളളം ചേര്‍ത്ത സംസ്ഥാന സര്‍ക്കാരിന്റെ ചതിയില്‍ ആകുലപ്പെടുകയാണ് 3 ആഴ്ചകള്‍ക്ക് മുമ്പ് സമുദായ നേതൃത്വവുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായെങ്കിലും അനുകൂലമായി എന്ത് പ്രതീക്ഷിക്കാനാവുമെന്ന ആശങ്കയിലാണ് ലത്തീന്‍ സമൂഹം. ചെല്ലാനത്തോടുളള അവണഗനയും ജാതി സംവരണത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസംഗതയും സമുദായത്തെ ഏറെ അലട്ടുന്നു.

തെരെഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സമുദായത്തില്‍ നിന്ന് അധികാര പങ്കാളിത്തത്തിന് എത്രത്തോളം മുന്നോട്ട് പോകാനാവുമെന്നതും ചര്‍ച്ചാ വിഷമമാകേണ്ടതാണ്. കൂടാതെ സമുദായത്തില്‍ നിന്ന് ജനപ്രതിനിധികളാകുന്നതില്‍ എത്രപേര്‍ സമുദായത്തോട് കൂറ് പുലര്‍ത്തുന്നു എന്നതും സമുദായം ചിന്തിക്കേണ്ടിയിരിക്കുന്നു.

സമുദായ സംഘടനയായ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ഈ നാളുകളില്‍ സമുദായത്തിന്റെ ഒറ്റ ചരടില്‍ കോര്‍ക്കാനായി ശ്രദ്ധാലുക്കാളായി മുന്‍നിരയിലുളളത് സമുദായത്തിന്റെ കെട്ടുറപ്പിനെ ഏറെ സഹായിച്ചിട്ടുണ്ട്. കേരളം തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിന്റെ പടിവാതിലില്‍ നില്‍ക്കുമ്പോള്‍ സമുദായത്തിലെ ആയിരക്കണക്കിന് അംഗങ്ങള്‍ ജനവിധി തേടുകയാണ്. ഇവര്‍ക്ക് വിജയാശംകള്‍ നേരാം… പ്രാര്‍ത്ഥനാശംസകള്‍ നേരാം…

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker