Kerala

വൈദികരുടെ പേരില്‍ ഫെയ്ക്ക് ഐഡികള്‍ രൂപീകരിച്ച് പെണ്‍കുട്ടികള്‍ക്ക് സന്ദേശം അയക്കുന്ന സംഘം സജീവം

വൈദികരുടെ പേരില്‍ ഫെയ്ക്ക് ഐഡികള്‍ രൂപീകരിച്ച് പെണ്‍കുട്ടികള്‍ക്ക് സന്ദേശം അയക്കുന്ന സംഘം സജീവം

വോക്സ്‌ സൈബര്‍ ഡെസ്ക്

തിരുവനന്തപുരം: വൈദീകരുടെ പേരില്‍ ഫെയ്ക്ക് ഐഡികള്‍ രൂപീകരിച്ച ശേഷം പെണ്‍കുട്ടികള്‍ക്ക് സന്ദേശം അയക്കുന്ന സംഘം സജീവമാവുന്നു. തിരുവനന്തപുരത്തിന്റെ തെക്കന്‍ മേഖല കേന്ദ്രീകരിച്ചും, മലബാര്‍ മേഖല കേന്ദ്രീകരിച്ചുമാണ് സംഘങ്ങളുടെ പ്രവര്‍ത്തനം സജീവമാവുന്നത്.

വൈദീകരുടെ പേരില്‍ അകൗണ്ടുകള്‍ ക്രീയേറ്റ് ചെയ്യുക മാത്രമല്ല, അവരുടെ ചിത്രങ്ങളുള്‍പ്പെടെ അപ്ലോഡ് ചെയ്ത്‌ വിശ്വസിപ്പിക്കുന്ന രീതിയിലാണു സംഘം പ്രവര്‍ത്തിക്കുന്നത്. പകല്‍ സമയങ്ങളില്‍ ഡി ആക്ടിവേറ്റ് അയിരിക്കുന്ന അകൗണ്ടുകള്‍ രാത്രിയില്‍ സജീവമാവുകയും പെണ്‍കുട്ടികളുടെ ഫെയ്സ്ബുക്ക് മെസഞ്ചറുകളിലേക്ക് സന്ദേശങ്ങള്‍ അയക്കുകയുമാണ് രീതി.

കഴിഞ്ഞ ദിവസം ഇതേ രീതിയില്‍ മെസേജ് ലഭിച്ച പെണ്‍കുട്ടി വൈദികനെ വിളിച്ച് വിവരം തിരക്കിയപ്പോഴാണ് ഫെക്ക് ഐഡിയില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് അറിയിന്നത്. വൈദികന്‍ ഉടന്‍ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട്‌ പരാതി നല്‍കാനെരുങ്ങുകയാണ്. 4 മാസം മുമ്പ് കാത്തലിക് വോക്സ്‌  ഇത്തരത്തില്‍ വൈദികരെയും സന്യസ്തരെയും ഇരകളാക്കി കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ കരുതിയിരിക്കാന്‍ ഓര്‍മ്മിപ്പിച്ച് ലേഖനം എഴുതിയിരുന്നു. 2 മാസം മുമ്പ് കൊച്ചിയിലും മലബാറിലും ഇതേ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊച്ചിയിലെ സംഭവം അന്വേഷിച്ച സൈബര്‍ സംഘം പക്ഷെ വൈദകന്റെ പേരില്‍ ക്രിയേറ്റ് ചെയ്യ്തിരിക്കുന്ന ഐഡി വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തിരുവനന്തപുരത്തെ സംഭവം കേരളത്തില്‍ നിന്ന് തന്നെയാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്നാണ് നിഗമനം.

വൈദികരെയും സന്യസ്തരെയും ക്രിസ്ത്യന്‍ മാധ്യമങ്ങളെയും സമൂഹത്തില്‍ മോശമായി ചിത്രീകരിക്കാന്‍ വേണ്ടി സംഘടിതമായി പ്രവര്‍ത്തിക്കുന്ന വലിയൊരു സംഘം കേരളത്തില്‍ തന്നെ ശക്തി പ്രാപിച്ച് വരുന്നതിന്റെ തെളിവാണ് ഇതെന്നാണ് സൂചന.

 

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

 

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker