Kerala

സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു

കെസിബിസി മീഡിയ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

അനിൽ ജോസഫ്

എറണാകുളം: കെസിബിസി മീഡിയ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കെസിബിസി യുടെ ആസ്ഥാനമായ പാലാരിവട്ടം പി.ഓ.സി.യിൽ വച്ച് നടന്ന പരിപാടി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. സോഷ്യൽ മീഡിയയിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ എപ്പിസോഡുകളായിരുന്നു അവാർഡിനായി പരിഗണയിച്ചിരുന്നത്. സമൂഹത്തിന് നന്മയുടെ വഴികാട്ടികളായി നിലകൊണ്ട നിരവധി സീരിയൽ എപ്പിസോഡുകളിൽ നിന്നാണ് വിജയികളെ തെരെഞ്ഞെടുത്തത്.

ജിന്‍സണും മെരിജോസഫ് മാമ്പള്ളിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന “അമ്മാമ്മയും കൊച്ചുമോനും”; ഫാ.ഫിജോ ആലപ്പാടന്‍, ഫാ.ഗ്രിജോ മുരിങ്ങാത്തേരി, ഫാ.പ്രദീഷ് കല്ലറക്കല്‍ തുടങ്ങിയവര്‍ ചേര്‍ന്നവതരിപ്പിച്ചുവരുന്ന “കടുക്”, ഷിജി ജോസഫ് അവതരിപ്പിക്കുന്ന “തോട്ട് ഫോര്‍ ദി ഡെ”, ഫാ.വിന്‍സെന്റ് വാര്യത്ത് അവതരിപ്പിക്കുന്ന “അനുദിന ആത്മീയ ചിന്തകള്‍” എന്നിവയാണ് അവാര്‍ഡിന് അര്‍ഹമായത്. കൂടാതെ, ചവിട്ടുനാടക കലാകാരന്‍ അലക്സ് താളൂപ്പാടത്ത്, പ്രായം കുറഞ്ഞ സംവിധായകന്‍ ആഷിഖ് വിനു എന്നിവരെയും പരിപാടിയിൽ ആദരിച്ചു.

നുണകളുടെയും വിദ്വേഷത്തിന്റെയും നവമാധ്യമ പ്രവണതകളുടെ കാലഘട്ടത്തില്‍ സത്യത്തിന്റെ സ്വരത്തെ പ്രതിഫലിപ്പിക്കാന്‍ ക്രിയാത്മക ഇടപെടലുകള്‍ക്ക് കത്തോലിക്കാസഭ പ്രതിജ്ഞാബദ്ധമാണെന്ന് അവാർഡ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്ത ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, റവ.ഡോ. ഏബ്രഹാം ഇരുമ്പിനിക്കല്‍, ഫാ.സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരക്കല്‍, ടി.എം.ഏബ്രഹാം, ഏ.കെ.പുതുശേരി, ആന്റെണി ചടയംമുറി എന്നിവര്‍ പ്രസംഗിച്ചു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

 

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker