Kerala

“വിശ്വാസത്തിന്റെ കനല്‍ വഴികള്‍” ബിഷപ്പ് ഡോ.വിൻസെന്റ് സാമുവല്‍ വ്യാഴാഴ്ച പ്രകാശനം ചെയ്യും

നേമം മിഷനെക്കുറിച്ച് ആഴമായ അറിവുപകരുന്ന പുസ്തകമാണ് വിശ്വാസത്തിന്റെ കനല്‍ വഴികള്‍

മനു കമുകിന്‍കോട്

നെയ്യാറ്റിന്‍കര: ദേവസഹായം പിള്ളയുടെ തിരുനാള്‍ ദിനമായ ജനുവരി 14-ന് വൈകുന്നേരം 5 മണിക്ക് നെയ്യാറ്റിന്‍കര ബിഷപ്പ്സ് ഹൗസില്‍ വച്ച് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവൽ “വിശ്വാസത്തിന്റെ കനല്‍വഴികള്‍” പ്രകാശനം ചെയ്യും. നേമം മിഷനെക്കുറിച്ച് ആഴമായ അറിവുപകരുന്ന പുസ്തകമാണ് “വിശ്വാസത്തിന്റെ കനല്‍ വഴികള്‍”. നിര്യാതനായ ഫാ.തോമസ് കോട്ടുകാപളളി തയാറാക്കിയിരുന്ന രേഖകളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഇഗ്നേഷ്യസ് തോമസാണ്, കേരള ജസ്യൂട്ട് ഹെറിറ്റേജ് കമ്മീഷനാണ് പുസ്തകം പ്രസിദ്ധീകരണത്തിനായി ഒരുക്കിയിരിക്കുന്നത്.

പുനലൂർ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കേരള ജസ്യൂട്ട് മുന്‍ പ്രൊവിന്‍ഷ്യല്‍ ഫാ.ജോസഫ് കല്ലേപ്പിള്ളില്‍ എസ്.ജെ., കേരള ലാറ്റിന്‍ ഹെറിറ്റേജ് കമ്മീഷന്‍ ചെയര്‍മാനും കണ്ണൂർ ബിഷപ്പുമായ ഡോ.അലക്സ് വടക്കുംതല, ജസ്യൂട്ട് ജനറല്‍ കൗണ്‍സിലര്‍ ഡോ. എം.കെ.ജോര്‍ജ്, കേരള ജസ്യൂട്ട് പ്രൊവിന്‍ഷ്യല്‍ ഫാ.മാത്യു ഇലഞ്ഞി, ഡോ.സണ്ണി ജോസ്, ഫാ.ജോണ്‍, ഇ.കെ.ലോറന്‍സ്, ഇഗ്നേഷ്യസ് തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍ വീടും നാടും ഉപേക്ഷിച്ച് തിരുവിതാംകൂറിന്റെ ഉള്‍നാടുകളില്‍ സുവിശേഷ വെളിച്ചം പകർന്ന് ജസ്യൂട്ട് മിഷണറിമാര്‍ പടുത്തുയര്‍ത്തിയതാണ് നേമം മിഷന്‍. രക്തസാക്ഷികളുടെ നീണ്ട നിരയില്‍ ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന പുണ്യദിനം സമാഗതമാകുമ്പോള്‍, ഈ മണ്ണ് ക്രൈസ്തവീയതയുടെ വളക്കൂറുള്ള മണ്ണായിമാറ്റിയ, അറിയപ്പെടാത്ത നിരവധി രക്തസാക്ഷികളുടെ ചരിത്രം ഈ നേമം മിഷന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

കോട്ടാര്‍, മാര്‍ത്താണ്ഡം, കുഴിത്തുറ, പാറശാല, നെയ്യാറ്റിന്‍കര, തിരുവനന്തപുരം രൂപതകളിലെ വിശ്വാസത്തിന്റെ വേരുകള്‍ തേടി ചെല്ലുന്നവര്‍ ചെന്നെത്തുന്നത് പതിനേഴാം നൂറ്റാണ്ടിലെ ജസ്യൂട്ട് മിഷനറിമാര്‍ നേതൃത്വം കൊടുത്ത നേമം മിഷനിലാണ്. അതേസമയം, ഈ വിശ്വാസ പാരമ്പര്യത്തിന്റെ ഉത്ഭവമോ ഈ വിശ്വാസ പാരമ്പര്യത്തിന്റെ ഉറവിടമോ വിവരിക്കാൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, ലത്തീന്‍ ഭാഷകളില്‍ നേമംമിഷനെ കുറിച്ച് പലയിടങ്ങളിൽ നിന്നായി ലഭിച്ച ഏതാനും ചില വസ്തുതകളൊഴിച്ചാൽ, മതിയായ രേഖകളോ ഗ്രന്ഥങ്ങളോ ലഭ്യമല്ലായിരുന്നു. ഒടുവിൽ, ലഭ്യമായ രേഖകളെ അടിസ്ഥാനമാക്കി, ഉറവിടങ്ങൾ കണ്ടെത്തി ഫാ.ജോസഫ് കൊട്ടുകാപ്പള്ളി ഒരു പുസ്തകം തയ്യാറാക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണം പുസ്തക പ്രസിദ്ധീകരണം വീണ്ടും മുടക്കി.

തുടര്‍ന്ന്, ഫാ.തോമസ് കോട്ടുകാപളളി തയാറാക്കിയ രേഖകള്‍ ഇഗ്നേഷ്യസ് തോമസ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും, കേരള ജസ്യൂട്ട് ഹെറിറ്റേജ് കമ്മീഷന്‍ “വിശ്വാസത്തിന്റെ കാനല്‍ വഴികള്‍” എന്ന പേരില്‍ പ്രസിദ്ധീകരിക്കാന്‍ ഒരുക്കുകയുമായിരുന്നു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker