Kerala

അർത്തുങ്കൽ പള്ളിയുടെ ചരിത്രത്തിലാദ്യമായി തിരുസ്വരൂപം വഹിച്ച് പുരോഹിതർ

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദേവാലയത്തിനും പരിസരത്തിനും ഉൾക്കൊള്ളാനാവുന്ന തരത്തിൽ വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു...

ജോസ് മാർട്ടിൻ

അർത്തുങ്കൽ/ആലപ്പുഴ: ആഗോള തീർഥാടന കേന്ദ്രമായ അർത്തുങ്കൽ ബസലിക്കായിലെ തിരുനാൾ ദിനത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് വൈദീകർ പ്രദക്ഷിണം നടത്തി. ചരിത്രത്തിലാദ്യമായിട്ടാണ് പുരോഹിതർ തിരുസ്വരൂപം വഹിച്ച് പ്രദക്ഷിണം നടത്തിയതെന്നത് ശ്രദ്ധേയമാണ്.

കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം തീർത്ഥാടകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന സാഹചര്യത്തിലാണ് വൈദീകർക്ക് തിരുസ്വരൂപവും വഹിച്ചുകൊണ്ട് പ്രദക്ഷിണം നടത്തുന്നതിനായി അവസരം കൈവന്നത്.

മതസൗഹാർദത്തിന്റെ ഉത്തമ മാതൃകയായി നിലകൊള്ളുന്ന അർത്തുങ്കൽ പള്ളിയിൽ ശബരിമല ദർശനം കഴിഞ്ഞുവരുന്ന അയ്യപ്പഭക്തന്മാർ അർത്തുങ്കൽ വെളുത്തച്ചന്റെ നടയിൽ മാലയൂരി സമർപ്പിച്ച് അനുഗ്രഹം തേടുന്ന പാരമ്പര്യം ഇന്നും നിലനിന്നു പോകുന്നു. നിരവധിപേരാണ് ഇത്തവണയും വെളുത്തച്ചന്റെ നടയിലെത്തിയത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദേവാലയത്തിനും പരിസരത്തിനും ഉൾക്കൊള്ളാനാവുന്ന തരത്തിൽ വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. കൂടാതെ, ഓൺലൈനായും ആയിരക്കണക്കിനാളുകൾ തിരുക്കർമ്മങ്ങൾക്ക് സാക്ഷിയായി.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker