Kerala

ടീന ജോസ് സി.എം.സി. സന്യാസിനിയല്ല

സിവിൽ-സന്യാസ നിയമങ്ങൾ പ്രകാരം സി.എം.സി. സമൂഹത്തിന്റെ ഏതെങ്കിലും ഒരു മഠത്തിൽ കഴിയാൻ അവകാശങ്ങളൊന്നുമില്ല...

സ്വന്തം ലേഖകൻ

കൊച്ചി: ടീന ജോസ് (മേരി ട്രീസ പി.ജെ പുതുശേരി പൂണിത്തുറ) എന്ന വ്യക്തിക്ക് സിഎംസി സന്യാസിനീ സമൂഹവുമായി 2009 മുതൽ ഏതൊരു ബന്ധമില്ലെന്ന് സി.എം.സി. സഭാ നേതൃത്വം ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി സി.എം.സി. സന്യാസിനീ സമൂഹത്തിന്റെ വസ്ത്രം ധരിച്ച്, സി.എം.സി. സന്യാസിനി എന്ന വ്യാജേന സമൂഹത്തെ തെറ്റിദ്ധരിപ്പിക്കും വിധത്തിൽ പലയിടങ്ങളിലും പ്രത്യക്ഷപ്പെടുകയും വിവാദങ്ങൾ സൃഷ്ടിച്ചു വരികയായിരുന്നു.

സഭാ വിരുദ്ധ ശക്തികൾക്കൊപ്പം ചേർന്ന് തെറ്റിദ്ധാരണകളും വ്യാജ വാർത്തകളും പ്രചരിപ്പിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുവാൻ കുറേനാളായി ഈ വ്യക്തി ശ്രമിച്ചുവരികയായിരുന്നു. സിവിൽ-സന്യാസ നിയമങ്ങൾ പ്രകാരം സി.എം.സി. സമൂഹത്തിന്റെ ഏതെങ്കിലും ഒരു മഠത്തിൽ കഴിയാൻ അവകാശങ്ങളൊന്നുമില്ലെങ്കിൽ പോലും ഒരു പതിറ്റാണ്ടിലേറെയായി ഈ വ്യക്തിയുടെ ചികിൽസകൾക്കുൾപ്പെടെയുള്ള സകല ചെലവുകളും സി.എം.സി. സന്യാസിനീ സമൂഹം വഹിച്ചുവരികയായിരുന്നു. ഇക്കാര്യങ്ങൾ സമൂഹം വ്യക്തമായി മനസിലാക്കണമെന്ന ഉദ്ദേശത്തോടെയാണ് സി.എം.സി. സന്യാസിനീ സമൂഹം പ്രസ്താവന പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സി.എം.സി. സഭ പ്രസിദ്ധീകരിച്ച പ്രസ്താവനയുടെ പൂർണ്ണരൂപം:

റ്റീന ജോസ്: സിഎംസി സന്ന്യാസിനീസമൂഹാംഗമല്ല: പി.ആര്‍.ഒ.

കൊച്ചി: സിസ്റ്റര്‍ റ്റീന ജോസ് സിഎംസി എന്ന പേരില്‍ ഇപ്പോള്‍ ചാനലുകളിലൂടെയും മറ്റു മാധ്യമങ്ങളിലൂടേയും തിരുസഭക്കും വൈദീകര്‍ക്കും സമര്‍പ്പിതര്‍ക്കും എതിരെ സംസാരിച്ചുകൊണ്ടിരിക്കുന്ന മേരി ട്രീസ പി.ജെ പുതുശേരി പൂണിത്തുറ (റ്റീന ജോസ്) എന്ന വ്യക്തി സിഎംസി സന്ന്യാസിനീസമൂഹാംഗമല്ലെന്നു സഭയുടെ ജനറല്‍ പിആര്‍ഒ പ്രസ്താവനയില്‍ അറിയിച്ചു. (27/01/2021)

2009 മാര്‍ച്ച് 26 ന് സിഎംസി കോണ്‍ഗ്രിഗേഷനില്‍ നിന്നും പുറത്തു പോകാനുള്ള ഡിസ്‌പെന്‍സേഷന്‍ അവര്‍ക്കു ലഭിച്ചതാണ്. ഇതിനെതിരെ വത്തിക്കാനിലും ഹൈക്കോടതിവരേയും മേരി ട്രീസ (റ്റീന ജോസ്) അപ്പീലിനു പോയിട്ടും സിഎംസി സന്ന്യാസിനീ സമൂഹത്തിന് അനുകൂലമായാണ് വിധി തീര്‍പ്പുണ്ടായത് (വത്തിക്കാന്‍: N. 25.622/09), (ഹൈക്കോടതി: R.S.A 457/2014). എന്നാല്‍ സിഎംസിയില്‍ നിന്ന് പുറത്തു പോകാതെ അന്നു മുതല്‍ 12 വര്‍ഷത്തോളമായി സിഎംസിയുടെ ഒരു സമൂഹത്തില്‍ ജീവിച്ചു കൊണ്ടാണ് ഇപ്പോള്‍ ചില തല്‍പരകക്ഷികളോടു ചേര്‍ന്ന് സഭയേയും സമര്‍പ്പിതരേയും താറടിച്ചു കൊണ്ടിരിക്കുന്നത്.

മേരി ട്രീസ പി.ജെ (റ്റീന ജോസ്) പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ക്ക് സിഎംസി സന്ന്യാസിനീ സമൂഹം ഉത്തരവാദിയല്ല. സിഎംസി സന്ന്യാസിനീ സമൂഹത്തില്‍നിന്നു പുറത്തു പോയി ആഗ്രഹിക്കുന്നപ്പോലെ ജീവിക്കുവാന്‍ സര്‍വ സ്വാതന്ത്ര്യവും ഉണ്ടായിരുന്നിട്ടും പോകാതെ സിസ്റ്റര്‍ ടീന ജോസ് സിഎംസി എന്ന പേരില്‍ സിഎംസിയുടെ ഔദ്യോഗിക വസ്ത്രവും ധരിച്ചു തിരുസഭയേയും വൈദികരേയും സമര്‍പ്പിതരേയും അപമാനിക്കുന്നത് ഖേദകരമാണെന്നും ജനറല്‍ പിആര്‍ഒ വ്യക്തമാക്കി.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker