Kerala

ക്യാൻസർ രോഗികൾക്ക് സാന്ത്വന സ്പർശവുമായി കിഡ്സ്

മൊബൈൽ മാമ്മോഗ്രാം യൂണിറ്റിന്റെ (Health on wheel) പ്രവർത്തനോദ്ഘാടനം...

ജോസ് മാർട്ടിൻ

കൊടുങ്ങല്ലൂർ: ക്യാൻസർ രോഗികൾക്ക് സാന്ത്വന സ്പർശവുമായി കോട്ടപ്പുറം രൂപതയിലെ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് സൊസൈറ്റി (കിഡ്സ്). കോട്ടപ്പുറം രൂപതാ ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി അധ്യക്ഷനായിരുന്ന യോഗത്തിൽ, മൊബൈൽ മാമ്മോഗ്രാം യൂണിറ്റിന്റെ (Health on wheel) പ്രവർത്തനോദ്ഘാടനം കേരള സർവീസ് ഫോറം ഡയറക്ടർ ഫാ.ജേക്കബ് മാവുങ്കൽ നിർവഹിച്ചു.

കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് സൊസൈറ്റി നടപ്പിലാക്കുന്ന കിഡ്സ് സ്നേഹമൃതത്തിന്റെ ‘ക്യാൻസർ രോഗികൾക്കായി ഒരു സാന്ത്വന സ്പർശം ജീവകാരുണ്യ പദ്ധതി’ കോൺഫറൻസ് എപ്പിസ്ക്കോപ്പ ഇറ്റാലിയാന (C.E.I.) യുടെ സഹായത്തോടെയും, കാരിത്താസ് ഇന്ത്യയുടെ ആശാകിരണം പദ്ധതിയുടെയും, ഡോൺ ബോസ്കോ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെയാണ് യാഥാർഥ്യമായിരിക്കുന്നത്.

കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി യു.എ. ഷിനിജ ടീച്ചർ ചികിത്സ ധനസഹായവിതരണം നടത്തി. കിഡ്സ് അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജോസ് ഒളാട്ടുപുറം, വാർഡ് കൗൺസിലർ വി.എം.ജോണി, കാരിത്താസ് ഇന്ത്യ ആശാകിരണം കോഡിനേറ്റർ ശ്രീമതി സിബി പൗലോസ് എന്നിവർ സന്നിഹിതരായിരുന്നു. കിഡ്സ് ഡയറക്ടർ ഫാ.പോൾ തോമസ് കളത്തിൽ സ്വാഗതവും, അസ്സി.ഡയറക്ടർ ഫാ.നീൽ ചടയംമുറി നന്ദിയും പറഞ്ഞു.

സമീപകാലങ്ങളിൽ ഏറ്റവും കൂടുതൽ സാമ്പത്തിക ബാദ്ധ്യതയ്ക്കും, മരണത്തിനും, കുടുംബ ശിഥിലീകരണത്തിനും ഒരു കാരണമായി ക്യാൻസർ രോഗം മാറികൊണ്ടിരിക്കുകയാണ്. ആരംഭത്തിലേ കണ്ടെത്തിയാൽ അതിജീവന സാധ്യതകളേറെയാണെന്നും, നമ്മുടെ ഇടയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ബ്രെസ്റ്റ് ക്യാൻസർ ആണെന്നും, കൃത്യമായ പരിശോധനകളിലൂടെയും, അവബോധത്തിലൂടെയും മാത്രമാണ് നമുക്കിതിനെ നേരിടാൻ സാധിക്കുന്നതെന്നും, ഈ പ്രാധാന്യം മനസ്സിലാക്കി ഗ്രാമങ്ങളിലേക്കും വീടുകളിലേക്കും കടന്നുചെന്ന് പരിശോധനയിലൂടെയും അവബോധത്തിലൂടെയും ഏവർക്കും ആരോഗ്യപരിപാലനം ഉറപ്പുവരുത്തുക എന്നതാണ് കിഡ്സ് സ്നേഹാമൃതം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും കിഡ്സ് ഡയറക്ടർ പോൾ തോമസ് കളത്തിൽ പറഞ്ഞു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker