Kerala

ആന്റെണി പുത്തൂരിന് കേരള ഫോക് ലോർ അക്കാദമി ഫെലോഷിപ്പ്

ചരിത്ര പണ്ഡിതനായ ആന്റെണി പുത്തൂർ വരാപ്പുഴ അതിരൂപതയിലെ ചാത്യാത്ത്‌ ഇടവകാ അംഗമാണ്...

ജോസ് മാർട്ടിൻ

കണ്ണൂർ: കേരള ഫോക് ലോർ അക്കാദമിയുടെ ഫെലോഷിപ്പ് ആന്റെണി പുത്തൂരിന് 16/02/2021-ന് കണ്ണൂർ ശിക്ഷക് സദനിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ വെച്ച് നൽകി. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കണ്ണൂർ എം.പി. കെ.സുധാകരൻ വിശിഷ്ട അതിഥിയായിരുന്നു.

ടി.വി. രാജേഷ് എം.എൽ.എ., കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ, അക്കാദമി വൈസ് ചെയർമാൻ എ.വി.അജയകുമാർ, അക്കാദമി സെക്രട്ടറി കീച്ചേരി രാഘവൻ തുടങ്ങിയവർ അവാർഡ് ദാനം നിർവഹിച്ചു.

ആധുനിക കേരളത്തിന്റെ സാംസ്കാരിക-സാഹിത്യ മേഖലകളിൽ ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള ബഹുഭാഷാ പണ്ഡിതനായ ജർമൻ ഈശോസഭാ വൈദികൻ അർണ്ണോസ് പാതിരി (യൊഹാൻ ഏൺസ്റ്റ് ഹാങ്സ്ലേഡൻ)1722-ൽ രചിച്ച പുത്തൻപാനയേയും അതിന്റെ ചരിത്ര പശ്ചാത്തലങ്ങളെയും കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനങ്ങൾക്കും വീഡിയോകൾക്കും, ദേവമാതാവിന്റെ വ്യാകുല പ്രഭാവവും, പ്രബന്ധവുമൊക്കെ പ്രചരിപ്പിക്കുന്നതിന് നടത്തിയ ശ്രമങ്ങൾക്കാണ് തനിക്ക് ഈ അംഗീകാരം ലഭിച്ചതെന്ന് ആന്റെണി പുത്തൂർ കാത്തലിക് വോക്സിനോട്‌ പറഞ്ഞു.

പഴയനിയമത്തെയും പുതിയ നിയമത്തെയും സമഞ്ജസമായി കൂട്ടിയോജിപ്പിച്ച ഒരു കാവ്യമാണ് പുത്തൻപാന. നോയമ്പ് കാലങ്ങളിൽ ദേവാലയങ്ങളിലും, ഭവനങ്ങളിലുമൊക്കെ പാടിയിരുന്നതും ഇപ്പോൾ പാടുന്നതുമായ പുത്തൻ പാനയിൽ ആദത്തിന്റെയും, ഹവ്വയുടേയും ചരിത്രം തുടങ്ങി മിശിഹായുടെ സ്വർഗ്ഗാരോഹണം വരെയാണ് ആലേഖനം ചെയ്തിട്ടുള്ളത്.

കേരള റീജണൽ ലാറ്റിൻ കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (KRLCBC) പൈതൃക കമ്മീഷൻ അംഗം, സീറോ മലബാർ സഭയുടെ സ്പെഷ്യൽ കമ്മറ്റി ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിന്റെ വിദഗ്ദ്ധ അംഗം തുടങ്ങിയ ചുമതലകൾ വഹിക്കുന്ന ചരിത്ര പണ്ഡിതനായ ആന്റെണി പുത്തൂർ വരാപ്പുഴ അതിരൂപതയിലെ ചാത്യാത്ത്‌ ഇടവകാ അംഗമാണ്.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker