Kerala

നിഡ്സ് വനിതാ ദിനം ആഘോഷിച്ചു.

ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.ആര്‍. സലൂജ ഉത്ഘാടനം ചെയ്തു.

സ്വന്തം ലേഖകന്‍

നെയ്യാറ്റിന്‍കര ; നെയ്യാറ്റിന്‍കര രൂപതയുടെ സാമൂഹിക സംഘടനയായ ഇന്‍റെഗ്രല്‍ ഡെവലപ്മെന്‍റ് സൊസൈറ്റി വനിതാദിനം ആഘോഷിച്ചു.

കെഎല്‍സിഡബ്ല്യൂഎ യുടെ സഹകരണത്തോടെ നടത്തിയ പരിപാടി ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.ആര്‍. സലൂജ ഉത്ഘാടനം ചെയ്തു.

കെഎല്‍സിഡബ്യുഎ രൂപതാ പ്രസിഡന്‍റ് ബേബി തോമസ് ന്‍റെ അദ്ധ്യക്ഷതയില്‍ വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച യോഗത്തില്‍ നിഡ്സ് പ്രസിഡന്‍റും രൂപത വികാരി ജനറലുമായ മോണ്‍.ജി. ക്രിസ്തുദാസ് അല്‍മായകമ്മിഷന്‍ ഡയറക്ടര്‍ ഫാ. അനില്‍കുമാര്‍ എസ് എം നിഡ്സ് ഡയറക്ടര്‍ ഫാ. രാഹുല്‍ ബി. ആന്‍റോ ര ശുശ്രൂഷ കോ-ഓര്‍ഡിനേറ്റര്‍ മോണ്‍ വി പി ജോസ്, അല്‍ഫോന്‍സ ആന്‍റില്‍സ് ,  ഫാ.ഡെന്നിസ്കുമാര്‍ തുടങ്ങിവര്‍ പ്രസംഗിച്ചു.

കോവിഡ് സന്നദ്ധ പ്രവര്‍ത്തകരായ വനിതകളെ യോഗത്തില്‍ ആദരിച്ചു. വനിതാ ദിനത്തിന്‍റെ ഭാഗമായി കേശദാനവും നടന്നു.

Show More

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Back to top button
Close
Close

Adblock Detected

Please consider supporting us by disabling your ad blocker