Kerala

ആലപ്പുഴ രൂപതയിൽ ബി.സി.സി. ഫൊറോനാ ഭാരവാഹികളുടെ ഫൊറോനതല സംഗമം നടത്തി

രൂപതയിലെ ആറ് ഫൊറോനകളിൽ നിന്നുള്ള ബി.സി.സി. ഭാരവാഹികളും പങ്കെടുത്തു...

സ്വന്തം ലേഖകൻ

ആലപ്പുഴ: വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാഘോഷം പ്രമാണിച്ച് ആലപ്പുഴ രൂപതയിൽ യൗസേപ്പിതാവിന്റെ തീർഥാടന ദേവാലയമായി പ്രഖ്യാപിക്കപ്പെട്ട പുന്നപ്ര സെന്റ് ജോസഫ് ഫൊറോനാ ദേവാലയത്തിൽ വച്ച് ബി.സി.സി. ഫൊറോനാ ഭാരവാഹികളുടെ ഫൊറോനതല സംഗമം നടത്തി. രൂപതയിലെ ആറ് ഫൊറോനകളിൽ നിന്നുള്ള ബി.സി.സി. ഭാരവാഹികളും പങ്കെടുത്തു.

ഫൊറോനാ വികാരി ഫാ. ജോർജ് കിഴക്കേ വീട്ടിൽ സംഗമം ഉദ്ഘാടനം ചെയ്തു. രൂപത അധ്യക്ഷൻ ജെയിംസ് റാഫേൽ ആനാ പറമ്പിൽ പിതാവ് അനുഗ്രഹ സന്ദേശം നൽകി. സഭയുടെ മാറുന്ന മുഖവും കാഴ്ചപ്പാടുകളും തിരിച്ചറിഞ്ഞു, മിഷൻ അരൂപിയിൽ ബി.സി.സി.കൾ രൂപപ്പെടണമെന്ന് പിതാവ് പറഞ്ഞു.

ശ്രീ.അനിൽ ജോസഫ്, ല്യൂമൻ ഫിദേയി മിഷനിലൂടെ ആഫ്രിക്കയിലും ഭാരതത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും നടത്തുന്ന മിഷൻ അനുഭവങ്ങളെ പങ്കുവെച്ചുകൊണ്ട്, ഇടവകകളിലും ഫൊറോനയിലും മിഷനറിമാരാകുവാൻ പ്രതിനിധികളെ ആഹ്വാനം ചെയ്തു. തെറ്റായ വിശ്വാസ സംഹിതകളും ബൈബിളിനെ ദുർവ്യാഖ്യാനം ചെയ്തും യുവജനതയെ വഴിതെറ്റിക്കുന്ന വിശ്വാസ കൂട്ടായ്മകളെ തിരിച്ചറിയുവാൻ സഹായിക്കുന്ന രീതിയിലായിരുന്നു ശ്രീ.സെബാസ്റ്റ്യന്റെ ക്ലാസ്സ്.

മാർച്ച് 19-ന് ആരംഭിക്കുന്ന കുടുംബ വർഷത്തിൽ ഇടവക ദേവാലയങ്ങളിൽ തെളിയിക്കുവാനുള്ള മെഴുകുതിരികളും ആശീർവദിച്ചു നൽകി.

ആലപ്പുഴ രൂപത ബിസി സെൻട്രൽ കമ്മിറ്റിയും പുന്നപ്ര ഫൊറോന സമിതിയും സംയുക്തമായിട്ടാണ് സംഗമം സംഘടിപ്പിച്ചത്. ഔസേപിതാവിന്റെ വർഷവും കുടുംബ വർഷവും യഥോചിതം ആചരിച്ച സംഗമം ബി.സി.സി.യിൽ നവീകരണം കൊണ്ടുവരുന്നതിന് ഉപകരിക്കും. ഫൊറോന സഹവികാരി ഫാ. ജോർജ് ഇരട്ടപുളിക്കലിന്റെ നേതൃത്വത്തിൽ പുന്നപ്ര ഫൊറോന കൺവീനർ ശ്രീ.നെൽസൺ, ശ്രീ.ക്ലാരൻസ് തുടങ്ങിയവരാണ് സംഗമത്തിന്റെ ക്രമീകരണങ്ങൾ നടത്തിയത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker