Kerala

സന്യാസിനികൾക്ക് നേരെയുണ്ടായ ജനക്കൂട്ട വിചാരണയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം; ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുളള കടന്നുകയറ്റം...

ജോസ് മാർട്ടിൻ

കൊച്ചി: സന്യാസിനികൾക്ക് നേരെയുണ്ടായ ജനക്കൂട്ട വിചാരണയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. ഉത്തർപ്രേദേശിൽ ട്രെയിൻ യാത്രക്കിടെ അവഹേളനത്തിനിരയായ സന്യാസിനികളെക്കുറിച്ചുള്ള വാർത്ത ഭാരതത്തിന്റെ മതേതര മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും, ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുളള കടന്നുകയറ്റമാണിതെന്നും ബിഷപ്പ് പറഞ്ഞു.

ഇന്ത്യയിൽ എവിടെയും യാത്രചെയ്യാനും, സ്വന്തം മത വിശ്വാസമനുസരിച്ചു ജീവിക്കാനുമുള്ള അവകാശത്തെ നിഷേധിക്കുന്നതാണ് ഈ പ്രവർത്തിയെന്നും, സ്ത്രീകളാണെന്ന പരിഗണനപോലും നൽകാതെ ജനക്കൂട്ട വിചാരണക്ക് അവരെ വിട്ടുകൊടുത്തത് അങ്ങേയറ്റം അപലപനീയമാണെന്നും പ്രതികരിച്ച ആർച്ച് ബിഷപ്പ് ഈ പ്രശ്നത്തിൽ അടിയന്തിരമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്നും ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം ഉത്തർപ്രേദേശിൽ ജാൻസിയിൽ വെച്ചാണ് ദാരുണമായ സംഭവം നടന്നത്. രണ്ടു സന്യാസിനികളും അവരോടൊപ്പം രണ്ടു സന്യാസാർത്ഥിനികളും ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരു കൂട്ടം വർഗ്ഗീയവാദികൾ അവരുടെ യാത്ര തടസപ്പെടുത്തുകയും, മതപരിവർത്തന കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയുമായിരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker