Kerala

കെ.സി.ബി.സി. ജയിൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ജയിലിൽ ഈസ്റ്ററാഘോഷം

ഈസ്റ്റർ ദിനാഘോഷം ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്താ മാർ.ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു...

ജോസ് മാർട്ടിൻ

ആലപ്പുഴ: കെ.സി.ബി.സി. ജയിൽ മിനിസ്ട്രിയുടെ നേതത്വത്തിൽ ആലപ്പുഴ ജില്ലാ ജയിലിൽ സംഘടിപ്പിച്ച ഈസ്റ്റർ ദിനാഘോഷം ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്താ മാർ.ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. സമാധാനത്തിന്റെ സന്ദേശമാണ് ഈസ്റ്റർ മനുഷ്യരാശിക്ക് നൽകുന്നതെന്നും, വീഴ്ച്ചകൾ മനുഷ്യ സഹജമാണെന്നും, അതിൽനിന്നും മൂന്ന് പ്രാവശ്യം കർത്താവ് എഴുന്നേറ്റത് പോലെ നമ്മളും വീഴ്ചകളിൽ നിന്ന് എഴുന്നേൽക്കണമെന്നും പിതാവ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ജയിൽ വാസികളെ ഉദ്ബോധിപ്പിച്ചു.

ജയിൽ മിനിസ്റ്ററി കോഡിനേറ്റർ ഉമ്മച്ചൻ ചക്കുപുരക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജയിൽ സൂപ്രണ്ട് കുമാർ, ഫാ.ജോസ് പുത്തൻചിറ, ഡോ.പ്രീതി എബ്രഹാം, ബാബു അത്തിപ്പൊഴിയിൽ, സിസ്റ്റർ സോണിയ, ഫാ.ടോണി കൂരിപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

നമ്മൾ തിരിച്ചു വരുവാനായി ദൈവം കാത്തിരിക്കുന്നു, നമ്മുടെ കഷ്ട്ടപ്പാടുകൾ ദൈവത്തിനു സമർപ്പിക്കുക, ദൈവം അത് നന്മകളാക്കി മാറ്റുമെന്നും, ദൈവസ്നേഹം വാക്കിലൂടെയും പ്രവർത്തിയിലൂടെയും കാണിക്കണമെന്നും പറഞ്ഞ ആർച്ച് ബിഷപ്പ് പ്രത്യാശയും പുതുജീവനും നൽകുന്ന ഒരു ഈസ്റ്ററാകട്ടെ ഇതെന്നും ആശംസിച്ചു.

Show More

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Back to top button
Close
Close

Adblock Detected

Please consider supporting us by disabling your ad blocker