Kerala

റവ.ഡോ.ജോയി പുത്തന്‍വീട്ടില്‍ ആലപ്പുഴ രൂപതയുടെ പുതിയ വികാരി ജനറല്‍

2021 മെയ് 1 മുതലാണ് നിയമനം പ്രാബല്യത്തില്‍ വരുക

ജോസ് മാര്‍ട്ടിന്‍

ആലപ്പുഴ: ആലപ്പുഴ രൂപതയുടെ പുതിയ വികാരി ജനറലായി റവ.ഡോ.ജോയി പുത്തന്‍വീട്ടിലിനെ ആലപ്പുഴ രൂപതാ അധ്യക്ഷന്‍ ഡോ.ജയിംസ് റാഫേല്‍ ആനാപറമ്പില്‍ നിയമിച്ചു. 2021 മെയ് 1 മുതലാണ് നിയമനം പ്രാബല്യത്തില്‍ വരുക. ആലപ്പുഴ രൂപതയിലെ പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് ഇടവകാംഗമാണ്.

മംഗലാപുരം ഇന്റെര്‍ ഡയോസിഷന്‍ സെമിനാരിയില്‍ ഫിലോസഫിയും ദൈവശാസ്ത്ര പഠനവും, മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.എ.സോഷ്യയോളജിയില്‍ ബിരുദവും നേടിയിട്ടുണ്ട്. 1992 ഏപ്രിൽ 22-ന് വൈദീകപട്ടം സ്വീകരിച്ചു.

പിന്നീട്, 2004-ൽ റോമിലെ ഉർബാന പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽനിന്നും “A study as pastore Dabo Vobis (no. 21-23): Post- Synodal Apostolic Exhortation of St. John Paul II towards a Pastoral Promotion of Human Dignity and Human Rights”-ൽ ലൈസൻഷിയേറ്റും ഡോക്ടറേറ്റും കരസ്ഥമാക്കി.

മതബോധന പഠന സഹായിയായ ബുക്കുകളും, വിശ്വാസ പരിശീലന ബുക്കുകളും രചിച്ചിട്ടുള്ള അച്ചൻ, 350 പരം ക്രിസ്തീയ ഭക്തി ഗാനങ്ങൾ രചിക്കുകയും, 11 വീഡിയോ സി.ഡി.കളും (ആക്ഷന്‍ സോങ്ങ്), വിശ്വാസ പരിശീലനസംബന്ധമായ 6 ഷോട്ട് ഫിലിമുകളും നിർമ്മിച്ചിട്ടുണ്ട്.

നിലവില്‍, കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക്ക് ബിഷപ്പ്സ് കൗണ്‍സിലിന്റെ മതബോധന വിഭാഗം എക്സിക്യൂട്ടീവ് സെക്രട്ടറിയായി ആലുവ കാര്‍മല്‍ഗിരി സെമിനാരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു. മാതാപിതാക്കള്‍ പേത്രു, ഇസ്മരിയ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker