Kerala

കൊറോണയെ നേരിടാൻ 24 x 7 ഹെൽപ്പ് ഡെസ്ക് ഒരുക്കി കെ.സി.ബി.സി.

പ്രത്യേക ടെലിമെഡിസിൻ ആപ്പിലൂടെ എല്ലാവർക്കും സൗജന്യമായി ഡോക്ടറെ കൺസൾട്ട് ചെയ്യാനും, കൗൺസിലിംഗ് നടത്താനുമുള്ള സൗകര്യവുമുണ്ട്...

ജോസ് മാർട്ടിൻ

കൊച്ചി: കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന്റെ അതിവ്യാപനത്തിലെത്തി നിൽക്കുന്ന ഘട്ടത്തിൽ വൈദ്യസഹായത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്കായി കെ.സി.ബി.സി. ഹെൽത്ത് കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഹെൽപ്പ് ഡെസ്കിന് രൂപം നൽകി. പ്രത്യേക ടെലിമെഡിസിൻ ആപ്പിലൂടെ എല്ലാവർക്കും സൗജന്യമായി ഡോക്ടറെ കൺസൾട്ട് ചെയ്യാനും, കൗൺസിലിംഗ് നടത്താനുമുള്ള സൗകര്യമാണ് ആരംഭിച്ചിരിക്കുന്നത്. ടെലിമെഡിസിൻ സേവനം വ്യാപകമായി നടപ്പാക്കാനും സമൂഹത്തിലെ മുഴുവൻ ജനവിഭാഗങ്ങൾക്കും എത്തിക്കുന്നതിനുമുള്ള ഏകോപനമാണ് ഹെൽപ്പ് ഡെസ്ക് നിർവ്വഹിക്കുന്നത്.

വൈറസ് ബാധിതർ, വൃദ്ധർ, കിടപ്പുരോഗികൾ, തുടങ്ങിവർക്ക് വീട്ടിൽ ഇരുന്നു കൊണ്ടുതന്നെ ഡോക്ടറുടെ കൺസൾട്ടേഷൻനും കൗൺസിലിംഗും സൗജന്യമായി ലഭ്യമാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കിന്റെ നമ്പറിലേക്ക് (0487 661 1670) വിളിക്കാമെന്നും, അതോടൊപ്പം ടെലിമെഡിസിൻ ആപ്പിലൂടെയും ഡോക്ടറുടെ കൺസൾട്ടേഷനും, കൗൺസിലിംഗിനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നും കെ.സി ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറാൾ ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി കാത്തലിക് വോസ്സിനോട്‌ പറഞ്ഞു.

സർക്കുലറിന്റെ പൂർണ്ണരൂപം:

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker