Kerala

തീരസംരക്ഷണവും പുന:രധിവാസവും അടിയന്തിരമായി നടപ്പിലാക്കണം; കടൽ

തീരസംരക്ഷണ പുന:രധിവാസ പ്രവർത്തനങ്ങളിൽ വേഗതയും പുരോഗതിയും ഇല്ലെങ്കിൽ പ്രക്ഷോഭണത്തിനും തീരദേശജനത മടിക്കില്ല; കോസ്റ്റൽ ഏരിയ ഡവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ...

ജോസ് മാർട്ടിൻ

കൊച്ചി: തീരസംരക്ഷണവും പുന:രധിവാസവും അടിയന്തിരമായി നടപ്പിലാക്കണമെന്ന് കോസ്റ്റൽ ഏരിയ ഡവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) സംഘടിപ്പിച്ച തീരദേശ രൂപതകളുടെ നേതൃത്വ സമ്മേളനം സർക്കാരിനോട്‌ ആവശ്യപ്പെട്ടു. സർക്കാരുകളുടെ അലംഭാവവും കുറ്റകരമായ അനാസ്ഥയുമാണ് തീരത്തെ ഗുരുതരമായ ദുരവസ്ഥയ്ക്ക് കാരണമെന്നും വിലയിരുത്തൽ.

ഇന്ന് ദുരന്തം നേരിടുന്നവർ കടലിനടുത്ത് പോയി വീടുകൾ പണിതവരല്ലെന്നും പരാഗതമായി അവിടെ താമസിക്കുന്നവരാണെന്നും അന്ന് കടൽ ഏറെ ദൂരെയായിരുന്നു എന്ന യാഥാർത്ഥ്യം സർക്കാർ തിരിച്ചറിയണമെന്നും നേതൃത്വ സമ്മേളനം ഓർമ്മിപ്പിച്ചു. തീരദേശവാസികൾക്ക് നഷ്ടമായിരിക്കുന്നത് പരമ്പരാഗതമായുള്ള ഇവരുടെ സ്വന്തം ഭൂമിയാണെന്നും, അതുകൊണ്ട് പട്ടയം ഉള്ളവരും ഇല്ലാത്തവരും എന്ന തിരിവ് കൂടാതെ കൈവശമുള്ള ഭൂമിക്ക് തത്തുല്യമായ നഷ്ടപരിഹാരം നിശ്ചയിച്ച് തീരദേശവാസികളെ പുനരധിവസിപ്പിക്കേണ്ടതാണെന്നും, പുനരധിവാസത്തിനായി സർക്കാർ തന്നെ സ്ഥലം ഏറ്റെടുത്തു നൽകണമെന്നും, ചുഴലിക്കാറ്റ്, കടലാക്രമണം തുടങ്ങിയ പ്രകൃതിദുകങ്ങളായി പ്രഖ്യാപിക്കണമെന്നും ‘കടൽ’ ആവശ്യപ്പെട്ടു.

തീരസംരക്ഷണ പുനരധിവാസ പ്രവർത്തനങ്ങളിൽ വേഗതയും പുരോഗതിയും ഇല്ലെങ്കിൽ പ്രക്ഷോഭണത്തിനും തീരദേശജനത മടിക്കില്ലന്ന് യോഗം മുന്നറിയിപ്പു നൽകി.

കടൽ ചെർമാൻ ബിഷപ്പ്.ഡോ. ജെയിംസ് ആനാപറമ്പിൽ അവ്യക്ഷത വഹിച്ചു. കെ.ആർ.എൽ.സി.സി.വൈസ്. പ്രസിഡന്റ് ജോസഫ് ജൂഡ്, കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഫാ. തോമസ തറയിൽ, ‘കടൽ’ എക്സിക്യൂട്ടീവ് ചെയർമാൻ മോൺ. യൂജിൻ പെരേരേ ഡയറക്ടർ ഡോ. ആന്റണിറ്റോ പോൾ വൈസ് ചെയർമാൻ പ്ലാസിഡ് ഗ്രിഗറി, കെ.എൽ.സി.എ.ജനറൽ സെക്രട്ടറി അഡ്വ. ഷെറി.ജെ. തോമസ്, കടൽ സെക്രട്ടറി ആർ. കുഞ്ഞച്ചൻ, വിവിധ രൂപതകളുടെ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം:

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker