Kerala

സാ​മൂ​ഹ്യ​നീ​തി​ക്കായി സ​മു​ദാ​യ​ സം​ഘ​ട​ന​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം: ഡോ. ക​ള​ത്തി​പ്പ​റ​ന്പി​ൽ

സാ​മൂ​ഹ്യ​നീ​തി​ക്കായി സ​മു​ദാ​യ​ സം​ഘ​ട​ന​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം: ഡോ. ക​ള​ത്തി​പ്പ​റ​ന്പി​ൽ

കൊ​ച്ചി: സാ​മൂ​ഹ്യ​നീ​തി​ക്കു വേ​ണ്ടി​യു​ള്ള മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ൽ സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് ഡോ.​ ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പിൽ.
വ​രാ​പ്പു​ഴ അ​തി​രൂ​പ​ത കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ പു​ന​സം​ഘ​ട​ന സു​വ​ർ​ണ ജൂ​ബി​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭൗ​തി​ക മേ​ഖ​ല​ക​ളി​ൽ ക്രി​സ്തു​വി​ന്‍റെ മു​ഖം പ്ര​കാ​ശി​പ്പി​ക്കു​വാ​ൻ വി​ശ്വാ​സി​ക​ൾ​ക്ക് ക​ഴി​യ​ണം. ദാ​രി​ദ്ര്യവും തൊ​ഴി​ലി​ല്ലാ​യ്മ​യും പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കാ​ൻ എ​ല്ലാ മ​നു​ഷ്യ​സ്നേ​ഹി​ക​ളു​മാ​യി കൈ​കോ​ർ​ക്ക​ണ​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് ആ​ഹ്വാ​നം ചെ​യ്തു.

എ​റ​ണാ​കു​ളം ആ​ശി​ർ​ഭ​വ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കെഎ​ൽ​സി​എ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി.​ജെ.​ പോ​ൾ അ​ധ്യ​ക്ഷ​ത വഹിച്ചു.
കെ​ആ​ർ​എ​ൽ​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റും സ​മു​ദാ​യ വ​ക്താ​വു​മാ​യ ഷാ​ജി ജോ​ർ​ജ്, കെഎ​ൽ​സി​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​റി ജെ.​ തോ​മ​സ്, പ​റ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യേ​ശു​ദാ​സ് പ​റ​പ്പി​ള്ളി, ഫാ.​ മാ​ർ​ട്ടി​ൻ തൈ​പ്പ​റ​ന്പി​ൽ, ലൂ​യി​സ് ത​ണ്ണി​ക്കോ​ട്ട്, ഹെ​ൻ​ട്രി ഓ​സ്റ്റി​ൻ, വി.​ജി.​സെ​ബാ​സ്റ്റ്യ​ൻ, റോ​യി ഡി​ക്കൂ​ഞ്ഞ, സോ​ണി സോ​സ, മോ​ളി ചാ​ർ​ളി, ബാ​ബു ആ​ന്‍റ​ണി, എ​ൻ.​ജെ.​ പൗ​ലോ​സ്, മേ​രി ജോ​ർ​ജ്, ടോ​മി കു​രി​ശു​വീ​ട്ടി​ൽ, കെഎ​ൽ​സി​ഡ​ബ്ല്യു​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൽ​സി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker