Kerala

നീതിയുടെ ഇടിമുഴക്കം നിലച്ചു; ബിഷപ്പ്.ഡോ.ജെയിംസ് ആനാപറമ്പിൽ

ആത്മീയ മൂല്യങ്ങളുടേയും, കപടദേശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെയും ജ്വലിക്കുന്ന നാൾവഴികളുടേതാണ് ഫാ.സ്റ്റാൻ സ്വാമിയുടെ ജീവിതം...

ജോസ് മാർട്ടിൻ

നീതിയുടെ ഇടിമുഴക്കം നിലച്ചുവെന്നും, എന്നാൽ സൂര്യശോഭയോടെ അദ്ദേഹം ഉയിർത്തെഴുന്നേൽക്കുമെന്നും ഫാദർ. സ്റ്റാൻ സ്വാമിയെക്കുറിച്ച് ആലപ്പുഴ രൂപതാ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ.

ആദിവാസി ഗോത്രവർഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച ഈശോസഭാ വൈദികൻ ഫാദർ.സ്റ്റാൻ സ്വാമിയുടെ അന്ത്യം നമ്മുടെ കാലഘട്ടത്തിലെ മഹാത്മാക്കളുടെ നിരയിൽ അദ്ദേഹത്തെയും പ്രതിഷ്ഠിച്ചിരിക്കുന്നുവെന്നും, അന്ത്യംവരെ വിശ്വസ്തനായി നിലകൊണ്ട അദ്ദേഹത്തിന്റെ ജീവിതം ഒരിക്കലും അസ്തമിക്കാത്ത ആത്മീയ മൂല്യങ്ങളുടേയും കപടദേശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെയും ജ്വലിക്കുന്ന നാൾവഴികളുടേതാണെന്നും ബിഷപ്പ് പ്രസ്താവനയിൽ കുറിച്ചു.

ഈനാടിന്റെ നീതിപോരാട്ടത്തിന്റെ കനലോർമ്മയിൽ അദ്ദേഹം പുന:രവതരിച്ചുകൊണ്ടിരിക്കുമെന്നും ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ.ജയിംസ് ആനാപറമ്പിൽ തന്റെ അനുശോചന സന്ദേശത്തിൽ പറയുന്നു.

അനുശോചന സന്ദേശത്തിന്റെ പൂർണ്ണരൂപം:

Show More

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Back to top button
Close
Close

Adblock Detected

Please consider supporting us by disabling your ad blocker