Kerala

പഞ്ചായത്ത് മെമ്പറായിരുന്ന വൈദികന്‍ വിടപറഞ്ഞു.

എന്നും പാര്‍ശ്വവല്‍ക്കരിക്കപെട്ടവരൊപ്പം നിലകൊണ്ട അച്ചന്‍ കാല്‍ നൂറ്റാണ്ടോളം വൈത്തിരിയിലെ ചേലോട്ട് എസ്റ്റേറ്റില്‍ മാനേജരായിരുന്നു.

അനില്‍ ജോസഫ്

കണ്ണൂര്‍: ജനപ്രതിനിധിയായി സ്തുത്യര്‍ഹമായ സേവനം ചെയ്യുകയും കണ്ണൂര്‍ രൂപതയുടെ വികാരി ജനറലായി 23 വര്‍ഷം സേവനം ചെയ്യുകയും ചെയ്യ്ത മോണ്‍സിഞ്ഞോര്‍ ദേവസ്സി ഈരത്തറ നിര്യാതനായി. 84 വയസായിരുന്നു.

കേരളത്തില്‍ തന്നെ ജനപ്രതിധിയായി സേവനം ചെയ്യ്തിട്ടുളള അപൂര്‍വ്വം വൈദികരിലൊരാളായ അച്ചന്‍ 5 പതിറ്റാണ്ട് കള്‍ക്ക് മുമ്പ് വയനാട് വൈത്തിരി ചേലോട്ട് എസ്റ്റേറ്റില്‍ മാനേജരായി സേവനം അനുഷ്ടിക്കുമ്പോഴാണ് നോമിനേറ്റഡ് മെമ്പറായി വൈത്തിരി പഞ്ചായത്തില്‍ ജന പ്രതിനിധിയാകുന്നത്. ജന പ്രതിനിധിയായിരുന്ന കാലത്ത് തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി നെഞ്ച് വിരിച്ച് നിന്ന അച്ചന്‍ അക്കാലത്ത് തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി പുനരധിവാസ പദ്ധതി രൂപീകരിച്ച് കൈയ്യടി നേടിയിരുന്നു.

എന്നും പാര്‍ശ്വവല്‍ക്കരിക്കപെട്ടവരൊപ്പം നിലകൊണ്ട അച്ചന്‍ കാല്‍ നൂറ്റാണ്ടോളം വൈത്തിരിയിലെ ചേലോട്ട് എസ്റ്റേറ്റില്‍ മാനേജരായിരുന്നു. കണ്ണൂര്‍ രൂപത സ്ഥാപിതമായതു മുതല്‍ കഴിഞ്ഞ 23 വര്‍ഷമായി രൂപതയുടെ വികാരി ജനറല്‍ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. വരാപ്പുഴ അതിരൂപത പിഴല സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവകയിലെ പരേതരായ ദേവസ്സിയുടെയും വിറോണിയുടെയും മൂത്തമകനായിരുന്നു.

പൗരോഹിത്യ സ്വീകരണത്തിന് ശേഷം കോഴിക്കോട് രൂപതയുടെ അന്നത്തെ മെത്രാനായ അഭിവന്ദ്യ ആല്‍ഡോ മരിയ പത്രോണി എസ്. ജെ. പിതാവിന്‍റെ സെക്രട്ടറിയായും സേവനം അനുഷ്ടിച്ചു. കണ്ണൂര്‍ രൂപത രൂപം കൊണ്ടപ്പോള്‍, രൂപതയുടെ ആദ്യത്തെ വികാരി ജനറലും, ഹോളി ട്രിനിറ്റി കത്തീഡ്രല്‍ വികാരിയുമായിരുന്നു.

ഹൃദയാഘാതംമൂലം കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സൗത്ത് ഇന്ത്യയിലെ തോട്ടം ഉടമകളുടെ സംഘടനയായായ ‘ഉപാസി’യില്‍ എക്സിക്യൂട്ടീവ് അംഗമായും, കണ്ണൂരിലെ ചിരി ക്ലബ്ബിലെ സജീവ പ്രവര്‍ത്തകനുംമായിരുന്നു അച്ചന്‍.

ഇന്ന് (23 07 2021) കണ്ണൂര്‍ ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് വൈകുനേരം 3 .30 നു കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ. അലക്സ് വടക്കുംതലയുടെ മുഖ്യകാര്‍മീകത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും മൃതസംസ്കാര ചടങ്ങുകള്‍

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker