Kerala

മത്സ്യ കച്ചവടക്കാരായ സ്ത്രീകൾക്ക് നേരെ അക്രമം; വ്യാപക പ്രതിഷേധം

ആഗസ്റ്റ് 15-ന് മനുഷ്യച്ചങ്ങല, ഓഗസ്റ്റ് 16-ന് റോഡ് ഉപരോധം...

ജോസ് മാർട്ടിൻ

അഞ്ചുതെങ്ങ്/ആറ്റിങ്ങൽ: പോലീസിന്റെയും മുൻസിപ്പാലിറ്റിയുടെയും ഭാഗത്ത് നിന്നും മത്സ്യ കച്ചവടക്കാരായ സ്ത്രീകൾക്ക് നേരെ നിരന്തരമുണ്ടാകുന്ന അതിക്രമങ്ങൾക്ക് തടയിടുന്നതിനും, അവരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി ആക്ഷൻ കൗൺസിലിൽ രൂപീകരിച്ചു. അഞ്ച്തെങ്ങ് സെന്റ് പീറ്റേഴ്സ് ഫെറോന കൗൺസിലിന്റെ നേതൃത്വത്തിലാണ് ആക്ഷൻ കൌൺസിൽ രൂപീകരിച്ചത്.

സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15-ന് ജീവിക്കാനുള്ള ഭരണഘടനാ സ്വാതന്ത്ര്യം നിക്ഷേധിക്കപ്പെട്ടിരിക്കുന്നതിനെതിരെ മനുഷ്യച്ചങ്ങല തീർത്ത് പ്രധിഷേധിക്കുമെന്ന് അഞ്ച്തെങ്ങ് സെന്റ് പീറ്റേഴ്സ് ഫെറോന ഇടവക വികാരി ഫാ. ലൂസിയാൻ തോമസ് കാത്തലിക് വോക്സ്സിനോട്‌ പറഞ്ഞു.

കൂടാതെ, ഓഗസ്റ്റ് 16-ന് അഞ്ചുതെങ്ങിൽ റോഡ് ഉപരോധിച്ചും, മത്സ്യ ബന്ധനവും വിപണനവും പൂർണ്ണമായും ഒഴിവാക്കിയും പ്രധിഷേധിക്കുന്നതിന് ആക്ഷൻ കൗൺസിലിൽ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തില്‍ മത്സ്യത്തൊഴിലാളി സമൂഹത്തിനുനേരെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അതിക്രമങ്ങള്‍ നിസ്സാരവല്‍ക്കരിക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണെന്നും, പിന്നോക്കാവസ്ഥയിലുള്ള മത്സ്യത്തൊഴിലാളി വിഭാഗത്തിന്റെ സംരക്ഷണം ഉറപ്പാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കാള്ളാത്ത പക്ഷം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെ.എല്‍.സി.എ. സംസ്ഥാന പ്രസിഡ് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടയി ഷെറി ജെ. തോമസ് എന്നിവര്‍ പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker