Kerala

കോട്ടപ്പുറം രൂപതയിലെ സീനിയർ വൈദീകൻ ഫാ.ജോർജ് ഇലഞ്ഞിക്കൽ നിര്യാതനായി

സംസ്ക്കാരം നാളെ രാവിലെ10-ന് ചാപ്പാറ സെന്റ് ആന്റണീസ് പള്ളിയിൽ ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ...

ജോസ് മാർട്ടിൻ

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ സീനിയർ വൈദീകൻ ഫാ.ജോർജ് ഇലഞ്ഞിക്കൽ നിര്യാതനായി, 80 വയസായിരുന്നു. 2016 മുതൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ഒന്ന് മുതൽ നാളെ (22/09) രാവിലെ 8.30 വരെ ചാപ്പാറയിലുള്ള തറവാട്ടു വീട്ടിൽ അന്ത്യോപചാരമർപ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. നാളെ സംസ്കാര ശുശൂഷകളുടെ ആദ്യ ഭാഗം രാവിലെ 8.30-ന് ഭവനത്തിൽ ആരംഭിച്ച് ഭൗതികശരീരം ചാപ്പാറ സെന്റ് ആന്റണീസ് പള്ളിയിലേക്ക് കൊണ്ട് പോകും. തുടർന്ന്, രാവിലെ10-ന് ചാപ്പാറ സെന്റ് ആന്റണീസ് പള്ളിയിൽ ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലിയും സംസ്കാരവും. തിരുക്കർമ്മങ്ങൾ കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കുമെന്ന് കോട്ടപ്പുറം രൂപതാത പി.ആർ.ഒ. ഫാ.റോക്കി റോബി കളത്തിൽ അറിയിച്ചു.

കോട്ടപ്പുറം രൂപതാ ചാൻസിലർ; രൂപതാ ആലോചന സമിതി അംഗം; എറണാകുളം ഐ.എസ്. പ്രസ് മാനേജർ; കാക്കനാട് സെന്റ് മൈക്കിൾസ്, പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ, തുരുത്തൂർ സെന്റ് തോമസ്, ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ, മതിലകം സെന്റ് ജോസഫ്, കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ, പള്ളിപ്പുറം മഞ്ഞുമാത, കൂട്ടുകാട് ലിറ്റിൽ ഫ്ലവർ, ചെറുവൈപ്പ് അമലോത്ഭവമാത, ചാപ്പാറ സെന്റ് ആന്റണീസ് എന്നീ ഇടവകകളിൽ വികാരിയായും; കൂനമ്മാവ് സെന്റ് ഫിലോമിനാസ്, തൈക്കൂടം സെന്റ് റാഫേൽസ് എന്നീ പള്ളികളിൽ സഹ വികാരിയായും സേവനം ചെയ്തിട്ടുണ്ട്.

ഫാ.ജോർജ് ഇലഞ്ഞിക്കൽ ചാപ്പാറ സെന്റ് ആന്റെണീസ് ഇടവകയിൽ പരേതരായ ഇലഞ്ഞിക്കൽ ലേനീസ് – ഫിലോമിന ദമ്പതികളുടെ മകനായി 1941 ഫെബ്രുവരി 9-ന് ജനിച്ചു. എറണാകുളം സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിലും ആലുവ കാർമൽഗിരി, മംഗലപ്പുഴ സെമിനാരികളിലുമായി വൈദീക പരിശീലനം പൂർത്തിയാക്കി. 1968 ഡിസംബർ 19-ന് മംഗലപ്പുഴ സെമിനാരിയിൽ വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് അട്ടിപ്പേറ്റിയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. സഹോദരങ്ങൾ: തോമസ്, ജോസ്, ഇഗ്നേഷ്യസ്, റോയ്, സിസ്റ്റർ മേരി മിൽബർഗ സി.ടി.സി., ലില്ലി, ടെസി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker