Kerala

മൈക്കിൾ പ്രസന്റേഷന്റെ ഡീക്കൻ പദവി വ്യാജം; ആലപ്പുഴ രൂപത

സഭയിൽ ശുശ്രൂഷകൾ നിർവഹിക്കുന്നതിൽ നിന്ന് വിലക്കികൊണ്ട് ആലപ്പുഴ രൂപത ഉത്തരവിറക്കി...

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ രൂപതയിൽ ഏതാണ്ട് ഇരുപത്തി അഞ്ച് വർഷത്തോളം ഡീക്കൻ എന്ന അവകാശവാദവുമായി വിവിധ രൂപതാ ദേവാലങ്ങളിൽ തിരുക്കർമ്മങ്ങളിൽ സഹായിയായി നിലകൊണ്ടിരുന്ന മൈക്കിൾ പ്രസന്റേഷന്റെ ഡീക്കൻ പദവി വ്യാജമാണെന്ന് കണ്ടെത്തി. ആലപ്പുഴയിലെ വട്ടായാൽ സെന്റ് പീറ്റേഴ്‌സ് ഇടവകാംഗമാണ് ഇദ്ദേഹം.

തിരുവസ്ത്രങ്ങൾ അണിഞ്ഞ് സഹകാർമ്മികനായും സഹായിയായുംതിരുനാളുകൾക്കും മറ്റും സ്ഥിരസാന്നിധ്യമായിരുന്ന ഇദ്ദേഹത്തിനെതിരെ പരാതികൾ എത്തിത്തുടങ്ങിയതോടെയാണ് രൂപത അന്വേഷണമാരംഭിച്ചത്. അന്വേഷണത്തിനൊടുവിൽ അദ്ദേഹത്തിന്റെ ഡീക്കൻപദവി വ്യാജമാണെന്ന് തിരിച്ചറിയുകയും രൂപത മൈക്കിൾ പ്രസന്റേഷനെ ഇതിൽ നിന്ന് വാക്കാൽ വിലക്കുകയും ചെയ്തിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം ഡീക്കൻ പദവിയിൽ 25 വർഷം പിന്നിടുന്ന തനിക്ക് പരിശുദ്ധ പിതാവ് തനിക്ക് നൽകിയ ആശംസാപത്രം നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുയുണ്ടായി. ഇത് വിശ്വാസികളിൽ കൂടുതൽ ആശങ്കയും സംശയവും ഉളവാക്കി. തുടർന്നാണ് സഭയിൽ ശുശ്രൂഷകൾ നിർവഹിക്കുന്നതിൽ നിന്ന് വിലക്കികൊണ്ട് ആലപ്പുഴ രൂപത ഉത്തരവിറക്കിയത്.

ഉത്തരവിന്റെ പൂർണ്ണരൂപം

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker