Kerala

ഡിറ്റിൻ ആൻഡ്രൂസ് ആറാട്ടുകുളത്തിന് കുട്ടികളുടെ സൈബർ സുരക്ഷയിൽ ഡോക്ടറേറ്റ്

ആലപ്പുഴ രൂപതയിലെ ചേന്നവേലി, പെരുന്നേർമംഗലം സെന്റ് ആന്റണീസ് ഇടവകാ അംഗമാണ്...

ജോസ് മാർട്ടിൻ

ആലപ്പുഴ: ഡിറ്റിൻ ആൻഡ്രൂസ് ആറാട്ടുകുളത്തിന് കുട്ടികളുടെ സൈബർ സുരക്ഷ (Child Online Safety a select Study) എന്ന വിഷയത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ഡോക്ടറേറ്റ്. ആലപ്പുഴ രൂപതയിലെ ചേന്നവേലി, പെരുന്നേർമംഗലം സെന്റ് ആന്റണീസ് ഇടവകാ അംഗമാണ്.

ഇന്ത്യാ ഗവൺമെന്റിന്റെ ഇലക്ട്രോണിക്സ് ആന്റ് ഐ ടി മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം സിഡിഎസി-ൽ ജോയിന്റ് ഡയറക്ടറായി സേവനമനുഷ്ടിച്ചു വരുന്ന ഡോ.ഡിറ്റിൻ ആൻഡ്രൂസ്, കൺട്രോളർ ഓഫ് സർട്ടിഫൈയിംഗ് അതോറിറ്റി (സിസിഎ ഗവൺമെന്റ് ഓഫ് ഇന്ത്യ), വിദേശകാര്യ മന്ത്രാലയം, ഡിഎസ്‌ടി (ശാസ്‌ത്ര സാങ്കേതിക വകുപ്പ്), സോഫ്‌റ്റ്‌വെയർ ടെക്‌നോളജി പാർക്ക്‌സ് ഓഫ് ഇന്ത്യ, കർണാടക സ്റ്റേറ്റ് സൈബർ ഫോറൻസിക്‌സ് ലാബ്, ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്, കേരള ആർട്ടിസാൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ, ബിഇഎൽ, എൻഐഎ, കേരള പോലീസ്, കേരള സ്റ്റേറ്റ് ഐടി മിഷൻ, സിഇആർടി കേരള തുടങ്ങി വിവിധ മേഖലകളിലെ വിവിധ വിദഗ്ധ സമിതികളിലും, ആഫ്രിക്കയിലേക്കുള്ള ഇന്ത്യൻ ഡെലിഗേറ്റിൽ അംഗവുമായിരുന്നു.

ഭാര്യ ഡോ.സ്മിത ഡിറ്റിൻ കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥയാണ്. മക്കൾ ആൻ എൽസ ഡിറ്റിൻ, മിഖായേൽ ഡിറ്റിൻ, അഥീന മെറിൽ ഡിറ്റിൻ. മാതാപിതാക്കൾ എ.സി.ആൻഡ്രൂസ് ആറാട്ട്കുളം (റിട്ട. മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) എൽസമ്മ ആൻഡ്രൂസ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker