Kerala

സമൂഹ മാധ്യമങ്ങളില്‍ കുരിശ്‌ തകര്‍ത്ത സംഭവം പോസ്റ്റ്‌ ചെയ്ത വിശ്വാസികളെ അനൂകൂലിച്ച്‌ കുരിശുമല സംരക്ഷണ സമിതി

സമൂഹ മാധ്യമങ്ങളില്‍ കുരിശ്‌ തകര്‍ത്ത സംഭവം പോസ്റ്റ്‌ ചെയ്ത വിശ്വാസികളെ അനൂകൂലിച്ച്‌ കുരിശുമല സംരക്ഷണ സമിതി

വിതുര സബ്‌ ഇന്‍സ്‌പെക്‌ടര്‍ ഒരു വിശ്വാസിയെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി

നെയ്യാറ്റിന്‍കര ; സമൂഹ മാധ്യമങ്ങളില്‍ കുരിശ്‌ തകര്‍ത്തതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഇട്ടവര്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്യുമെന്ന പോലീസിന്റെ നിലപാട്‌ അപഹാസ്യമാണെന്ന്‌ ബോണക്കാട്‌ കുരിശുമല സംരക്ഷണ സമിതി. കഴിഞ്ഞ ഓഗസ്റ്റില്‍ ബോക്കാട്‌ കുരിശുമലയിലെ കുരിശുകള്‍ തകര്‍ക്കുന്നതിന്‌ മുമ്പ്‌ നിരവധി സാമൂഹ്യവിരുദ്ധര്‍ കുരിശിന്‌ മുന്നില്‍ നിന്ന്‌ ചിത്രങ്ങളും വീഡിയോയും ചിത്രീകരിച്ച്‌ കുരിശിനെ അവഹേളിക്കുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. അവര്‍ക്കെതിരെ ചെറുവിരലനക്കാത്ത പോലിസ്‌ ചില വിശ്വാസികളെ തെരഞ്ഞ്‌ പിടിച്ച്‌ കേസില്‍ കുടുക്കുന്നത്‌ കുരിശുമല സംരക്ഷണ സമിതിയും ലത്തീന്‍ സഭയും ഗൗവരവത്തോടെയാണ്‌ കാണുന്നതെന്നും, പോലീസ്‌ വിശ്വാസികളെ കേസില്‍ കുടുക്കുന്ന രീതിയില്‍ പ്രകോപനപരമായി തുടര്‍ന്നാല്‍ വിശ്വാസികള്‍ പോലീസിനോട്‌ പരസ്യമായി പ്രതിഷേധിക്കേണ്ടി വരുമെന്നും കുരിശുമല സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ.ഷാജ്‌കുമാര്‍ പറഞ്ഞു.

വിതുര സബ്‌ ഇന്‍സ്‌പെക്‌ടര്‍ ഒരു വിശ്വാസിയെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി സഭക്കെതിരെ പരസ്യ ഭീഷണി മുഴക്കുകയും അസഭ്യ വര്‍ഷം ചൊരിയുകയും ചെയ്ത സംഭവം പോലീസിന്റെ ഉന്നത ഉദ്യോഗസ്‌ഥര്‍ അന്വേഷിക്കണമെന്നും വര്‍ഗ്ഗീയ വാദികളുടെ താവളമായി പോലിസ്റ്റേഷനുകളെ മാറ്റാനുളള ചില പോലീസുകാരുടെ ബോധപൂര്‍വ്വമായ ശ്രമം അപലപനീയമാണെന്നും വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസ്‌ പറഞ്ഞു.

സമൂഹ മാധ്യമങ്ങളില്‍ ബോണക്കാട്‌ ഇടവകയിലെ വിശ്വാസി ഷെയര്‍ ചെയ്ത വീഡിയോയില്‍ കുറ്റകരമായി ഒന്നും തന്നെ ഇല്ലെന്നും നടന്ന സത്യങ്ങള്‍ വിളിച്ച്‌ പറയുമ്പോള്‍ പോലീസിലെ ചിലര്‍ക്ക്‌ അത്‌ ഉള്‍കൊളളാന്‍ കഴിയാത്തതാണ്‌ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ബിഷപ്‌സ്‌ ഹൗസില്‍ ഇന്നലെ മോണ്‍.ജി.ക്രിസ്‌തുദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുരിശുമല സംരക്ഷണ സമിതി ചെയര്‍മാന്‍ മോണ്‍.റൂഫസ്‌ പയസ്‌ലിന്‍ , കുരിശുമല റെക്‌ടര്‍ ഫാ.ഡെന്നിസ്‌ മണ്ണൂര്‍ ,കെഎല്‍സിഎ രൂപതാ പ്രസിഡന്റ്‌ അഡ്വ. ഡി.രാജു, സമിതി അംഗങ്ങളായ ഫ്രാന്‍സി അലോഷി , ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker