Kerala

ഞായറാഴ്ച ആരാധനകളില്‍ 20 പേര്‍ക്ക് അനുമതി

ഞായറാഴ്ച്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടും ദേവാലയങ്ങള്‍ക്ക് ലഭിക്കുന്ന ഈ അനുമതി.

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : വരുന്ന ഞായറാഴ്ച്ചയും ലോക് ഡൗണിന് സമാനമായ നിയന്ത്രണമുണ്ടാകുമെങ്കിലും പളളികളില്‍ ആരാധനകള്‍ നടത്താനുളള അനുമതി സര്‍ക്കാര്‍ നല്‍കി.

20 പേര്‍ക്ക് പളളികളില്‍ ദിവ്യബലികള്‍ പങ്കെടുക്കാനുളള അനുമതിയാണ് നല്‍കിയിരിക്കുന്നത്. അതേസമയം ആരാധനകളെല്ലാം കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചായിരിക്കണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. മാളുകളിലും മദ്യഷോപ്പുകളിലും ജനങ്ങള്‍ കൂട്ടമായി എത്തുന്നുണ്ടെങ്കിലും പളളികളില്‍ ദിവ്യബലികള്‍ വിലക്കിയതിനെതിരെ വലിയ പ്രതിഷേധം വിശ്വാസ സമൂഹത്തിന്‍്റെ ഇടയില്‍ നിന്ന് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഞായറാഴ്ച്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടും ദേവാലയങ്ങള്‍ക്ക് ലഭിക്കുന്ന ഈ അനുമതി.

കെസിബിസിയും, കെആര്‍എല്‍സിസിയും വിവിധ രൂപതകളും ഈ വിഷയത്തില്‍ പ്രതിഷേധം ഉന്നയിക്കുകയും ചില വൈദികര്‍ പരസ്യമായി പ്രതികരിക്കുകയും ചെയ്യ്തിരുന്നു. വിശ്വാസികളെ മാത്രം വീട്ടിലിരുത്താനുളള നടപടി ശരിയല്ലന്നെ വിമര്‍ശനം വിവിധ ക്രൈസതവ സംഘടനകളും ഉന്നയിച്ചിരുന്നു, ഇതിന്‍്റെയെല്ലാം പശ്ചാത്തലതിതലാണ് ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തില്‍ വന്നിട്ടുളള പുതുക്കിയ തീരുമാനം.

നിലവില്‍ കൊല്ലം ജില്ല മാത്രമാണ് സി കാറ്റഗറിയില്‍ ഉളളത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker