World

നൈജീരിയയില്‍ വീണ്ടും കത്തോലിക്ക വൈദികനെ തട്ടികൊണ്ട് പോയി

ജനുവരി 31 ഞായറാഴ്ച, സാംഗോണ്‍ കറ്റാഫിലെ പ്രാദേശിക സര്‍ക്കാര്‍ ഏരിയയിലെ കുര്‍മിന്‍ മസാര ഗ്രാമത്തില്‍ നടത്തിയ അക്രമത്തില്‍ 11 നിരപരാധികളാണ് കൊല്ലപ്പെട്ടത്.

സ്വന്തം ലേഖകന്‍

കടൂണ: നൈജീരിയയില്‍ വീണ്ടും കത്തോലിക്കാ വൈദികനെ തട്ടികൊണ്ട് പോയി. ക്രൈസ്തവര്‍ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങളുടെ പേരില്‍ മാത്രം അനുദിനം ആഗോള ശ്രദ്ധ നേടുന്ന നൈജീരിയയില്‍ തട്ടികൊണ്ട് പോകല്‍ തുടര്‍ക്കഥയാകുന്നതിന്‍റെ ആശങ്കയിലാണ് കത്തോലിക്കര്‍.

വടക്കന്‍ നൈജീരിയയിലെ കടൂണ സ്റ്റേറ്റിലെ ഇകുലു ഫാരിയിലെ (ചവായ്, കൗറു) ഇടവക വികാരിയായ ഫാ. ജോസഫ് ഷെക്കാരി എന്ന വൈദികനെയാണ് തട്ടിക്കൊണ്ടുപ്പോയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫെബ്രുവരി 6 ഞായറാഴ്ച രാത്രി 11.30 ഓടെ (പ്രാദേശിക സമയം) ഇടവക ഭവനത്തില്‍ അതിക്രമിച്ചു കയറിയ ആയുധധാരികളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് നിരീക്ഷിക്കപ്പെടുന്നു. വൈദികന്‍റെ മോചനത്തിനായി പ്രാര്‍ത്ഥനയുമായി കഴിയുകയാണ് വിശ്വാസികള്‍.

ക്രൂശിതനായ യേശു, തങ്ങളുടെ പ്രാര്‍ത്ഥനകള്‍ ശ്രവിക്കുകയും വൈദികന്‍റെയും തട്ടിക്കൊണ്ടുപോയ മറ്റുള്ളവരെയും നിരുപാധികം മോചിപ്പിക്കുമെന്നും രൂപത ചാന്‍സലര്‍ റവ. ഇമ്മാനുവല്‍ ഒകോലോ പ്രസ്താവിച്ചു.

കഴിഞ്ഞ ആഴ്ചകളില്‍ വളരെയധികം മരണവും അക്രമവും വ്യാപിച്ച അക്രമത്തിന്‍റെ തിരമാലകള്‍ ബാധിച്ച നൈജീരിയയിലെ പ്രദേശങ്ങളിലൊന്നാണ് കടൂണ സംസ്ഥാനം. ക്രിമിനല്‍ സംഘങ്ങള്‍ വര്‍ഷങ്ങളായി മധ്യ, വടക്ക്-പടിഞ്ഞാറന്‍ നൈജീരിയയില്‍ സജീവമാണ്. ഗ്രാമങ്ങള്‍ ആക്രമിക്കുകയും കന്നുകാലികളെ മോഷ്ടിക്കുകയും കൊള്ളയടിക്കുകയും ആളുകളെ കൊല്ലുകയും ചെയ്യുന്നതു പ്രദേശത്ത് അനുദിന സംഭവമാണ്.

ജനുവരി 31 ഞായറാഴ്ച, സാംഗോണ്‍ കറ്റാഫിലെ പ്രാദേശിക സര്‍ക്കാര്‍ ഏരിയയിലെ കുര്‍മിന്‍ മസാര ഗ്രാമത്തില്‍ നടത്തിയ അക്രമത്തില്‍ 11 നിരപരാധികളാണ് കൊല്ലപ്പെട്ടത്.

 

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker