Kerala

ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസിന്‍റെ അറസ്റ്റ് രൂപതയുടെ പ്രതികരണം

കേടതിയില്‍ സഭയുടെ നിരപതാധിത്വം തെളിയിക്കുമെന്നും രൂപത അറിയിച്ചു.

സ്വന്തം ലേഖകന്‍

പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭയിലെ പത്തനംതിട്ട രൂപതാധ്യക്ഷനും വൈദികരും തമിഴ്നാട്ടില്‍ അറസ്റ്റിലായെന്ന വാര്‍ത്തയില്‍ കൃത്യമായ വിശദീകരണവുമായി പത്തനംതിട്ട രൂപത.

തമിഴ്നാട്ടിലെ അമ്പാസമുദ്രത്തില്‍ സഭയുടെ പേരില്‍ 300 ഏക്കര്‍ വസ്തുവുണ്ട് 40 വര്‍ഷമായി സഭയുടെ അധീനതയിലുളള ഈ വസ്തുവില്‍ കൃഷി ചെയ്യുന്നതിനായി മാനുവല്‍ ജോര്‍ജ്ജ് എന്ന വ്യക്തിയെയാണ് സഭ ചുമതലപ്പെടുത്തിയിരുന്നത്. കോവിഡ് കാലമായതിനാല്‍ കഴിഞ്ഞ 2 വര്‍ഷമായി രൂപതാ അധികാരികള്‍ക്ക് സ്ഥലത്ത് നേരിട്ടെത്തി കാര്യങ്ങള്‍ നോക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഈ കാലയളവില്‍ കരാര്‍ വ്യവസ്ഥകള്‍ കരാറുകാരനായ മാനുവല്‍ ജോണ്‍ ലംഘിച്ചതോടെ അദ്ദേഹത്തെ കരാറില്‍ ഒഴിവാക്കുകയും നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്യ്തിരുന്നു. രൂപതയുടെ സ്ഥലത്തിന്‍റെ ഉടമസ്ഥര്‍ എന്ന നിലയിലാണ് രൂപതാധികാരികളെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

തമിഴ്നാട് സിബിസിഐഡിയാണ് പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ് പിതാവിനെയും വികാരി ജനറല്‍ ഉള്‍പ്പെടെ 5 വൈദികരെയും അറസ്റ്റ് ചെയ്തത്.

കരാറുകാരനായ മാനുവല്‍ ജോര്‍ജ്ജ് രൂപതയുടെ ഉടമസ്ഥതയിലുളള പുരയിടത്തിന്‍റെ സമീപത്തുളള താമരഭരണി ആറ്റില്‍ നിന്നും മണല്‍ ഖനനം ചെയ്യ്തെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേടതിയില്‍ സഭയുടെ നിരപതാധിത്വം തെളിയിക്കുമെന്നും രൂപത അറിയിച്ചു.

പത്തനം തിട്ട രൂപതയുടെ പത്രക്കുറിപ്പ്

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker