Kerala

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിയ്ക്ക് കിഡ്സ് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി

കോട്ടപ്പുറം കിഡ്സ്, ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യയുമായി സഹകരിച്ച് 25 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങൾ...

ജോസ് മാർട്ടിൻ

കൊടുങ്ങല്ലൂർ: കോട്ടപ്പുറം കിഡ്സ്, ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യയുമായി സഹകരിച്ച് 25 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയ്ക്കായി നൽകി. സെമി ഫ്ളവര്‍ ബെഡ്, മാട്രസ്സ്, പില്ലോ, ബെഡ് ഷീറ്റ്, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, പള്‍സ് ഓക്സീമീറ്റര്‍, ഐ.ആര്‍. തെര്‍മോമീറ്റര്‍, ഐ.വി. സ്റ്റാന്‍റ്, ഐ.സി.യു.പാരമോണിറ്റര്‍, പി.പി.ഇ. കിറ്റ്, ഹൈജീൻ കിറ്റ് തുടങ്ങിയവയാണ് കൈമാറിയത്.

കൊടുങ്ങല്ലൂർ നഗരസഭാദ്ധ്യക്ഷ എം.യു.ഷിനിജ ടീച്ചർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽവച്ച് അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എ. താലൂക്ക് ഹോസ്പിറ്റല്‍ ഫിസീഷ്യന്‍ ഡോ.സുനില്‍കുമാറിന് മെഡിക്കൽ ഉപകരണങ്ങള്‍ നൽകികൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കിഡ്സ് ഡയറക്ടര്‍ ഫാ.പോള്‍ തോമസ് കളത്തില്‍ സ്വാഗതമാശംസിച്ചു.

ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യയുടെ പർച്ചൈസ് മാനേജർ ദീപക് കെ.ദിലീപ്, ആരോഗ്യ സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എല്‍സി പോള്‍, വാര്‍ഡ് കൗണ്‍സിലര്‍ സുമേഷ് സി.എസ്., ലേ സെക്രട്ടറി കെ.എ.ഷഫീർ, നേഴ്സിങ്ങ് സൂപ്രണ്ട് ലീല, ഹെൽത്ത് ഇൻസ്പക്ടർ ദാസ്, ഫാർമസിസ്റ്റ് സീന പോൾ, കിഡ്സ് അസി. ഡയറക്ടര്‍മാരായ ഫാ. വര്‍ഗ്ഗീസ് കാട്ടാശ്ശേരി, ഫാ. നീല്‍ ജോര്‍ജ്ജ് ചടയംമുറി, എന്നിവര്‍ സന്നിഹിതരായിരുന്നു.

പുതിയ റൂമുകൾ താലൂക്ക് ഹോസ്പിറ്റലിൽ സജ്ജമായിക്കൊണ്ടിരിക്കുന്ന അവസരത്തിൽ വലിയ സഹായമാണ് ലഭിച്ചതെന്ന് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ. പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker