Kerala

ലോകസമാധാനത്തിനായി സർവ്വ മത സമാധാന റാലിയും, പ്രാർഥനായജ്ഞവും

റാലിയിൽ നാനാജാതി മതസ്ഥർ, വിവിധ സംഘടനാ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവ പങ്കെടുത്തു...

ജോസ് മാർട്ടിൻ

ആരാശുപുരം /ചേർത്തല: റഷ്യ – യുക്രൈൻ യുദ്ധം അവസാനിക്കുന്നതിനും, ലോകസമാധാനത്തിനുമായി കൊച്ചി രൂപതയിലെ ആരാശുപുരം സെന്റ് ജോർജ് ദേവാലയത്തിൽ സർവ്വ മത സമാധാന റാലിയും, പ്രാർഥനായജ്ഞവും നടത്തി. ഇടവക വികാരി ഫാ.ആന്റണി തമ്പിയുടെ നേതൃത്വത്തിലാണ് പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളും സർവ്വ മത സമാധാന റാലിയും സംഘടിപ്പിച്ചത്.

ഉച്ചയ്ക്ക് 12 മണിക്ക് പള്ളി അങ്കണത്തിൽനിന്ന് ആരംഭിച്ച് ആറാട്ടുവഴിയിൽ അവസാനിച്ച റാലിയിൽ നാനാജാതി മതസ്ഥർ, വിവിധ സംഘടനാ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തതായി ഫാ. ആന്റണി തമ്പി കാത്തലിക് വോക്സ്സിനോട്‌ പറഞ്ഞു.

പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ഫാ. ഷൈജു, ഫാ. പ്രതീൻ, വികാരി ഫാ. ആന്റണി തമ്പി എന്നിവർ നേതൃത്വം നൽകി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker