Kerala

കോട്ടപ്പുറം കിഡ്സ് ക്യാമ്പസിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം

സ്നേഹാമൃതം പദ്ധതിയിലൂടെ കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനായി കേശദാന പരിപാടിയും സംഘടിപ്പുച്ചു...

സ്വന്തം ലേഖകൻ

കോട്ടപ്പുറം: 2022 മാര്‍ച്ച് 8 ചൊവ്വാഴ്ച രാവിലെ 10.30ന് കോട്ടപ്പുറം കിഡ്സ് ക്യാമ്പസിൽ വച്ച് കോട്ടപ്പുറം കിഡ്സിന്‍റെ ആഭിമുഖ്യത്തില്‍ ലോകവനിതാദിനാചരണം സംഘടിപ്പിച്ചു. വനിതാദിനാഘോഷം പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത സിനി ആര്‍ട്ടിസ്റ്റും യൂട്യൂബറുമായ ശ്രീമതി ഡിംബിള്‍ റോസ് നിര്‍വ്വഹിച്ചു.

കിഡ്സ് ഡയറക്ടര്‍ ഫാ.പോള്‍ തോമസ് കളത്തില്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ കോട്ടപ്പുറം രൂപതാമെത്രന്‍ ഡോ.ജോസഫ് കാരിക്കശ്ശേരി അദ്ധ്യക്ഷനായി. യുവസംരംഭക ഫാബിന്‍സ്യു പ്രോഡക്ഷന്‍ യൂണിറ്റ് ഫൗണ്ടര്‍ എംഡി & ചീഫ് ഡിസൈനര്‍ ശ്രീമതി ജാറ്റൂസ് മരിയ ടോം മുഖ്യപ്രഭാഷണം നടത്തി.

കേരള സര്‍ക്കാര്‍ റൂട്ടോണിക്സിന്റെ കീഴിലുള്ള വിജയവീഥി പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം സെന്റ് ആന്‍സ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് സി.റോസീന നിര്‍വ്വഹിക്കുകയും, സംരാഭകര്‍ക്കായുള്ള കേരള പിന്നോക്ക വികസന കോര്‍പ്പറേഷന്‍ വായ്പയുടെ വിതരണോദ്ഘാടനം കെ.എസ്.ബി.സി.ഡി.സി. അസി.മാനേജര്‍ ശ്രീ.പി.എന്‍. വേണുഗോപാല്‍ നിർവഹിക്കുകയും ചെയ്തു. തുടർന്ന്, വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പാവിതരണോദ്ഘാടനം ഡിസ്ട്രിക്റ്റ കോഡിനേറ്റര്‍ ശ്രീ ഷാന്‍ പ്രസാദും, ബാങ്ക് ഓഫ് ഇന്ത്യ വായ്പാ വിതരണോദ്ഘാടനം സീനിയര്‍ മാനേജര്‍ ശ്രീമതി സരിത ജെ.യും നിര്‍വ്വഹിച്ചു.

ത്യശ്ശൂര്‍ എല്‍.ഐ.സി ഓഫ് ഇന്ത്യ സീനിയര്‍ ബ്രാഞ്ച് മാനേജര്‍ കെ.സുരേഷ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഷീബ ജോര്‍ജ്ജ്, പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി, കൊടുങ്ങല്ലൂര്‍ മുന്‍സിപാലിറ്റി കൗണ്‍സിലര്‍ വി.എം.ജോണി, കിഡ്സ് അസി. ഡയറക്ടര്‍മാരായ ഫാ.നീല്‍ ചടയംമുറി, ഫാ.വര്‍ഗ്ഗീസ് കാട്ടശ്ശേരി, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

അനിര്‍വചനീയമായ പാരിസ്ഥിതിക തകര്‍ച്ച നേരിടുന്ന ഈ കാലഘട്ടത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുവാന്‍ വേണ്ട ഇടപെടലുകള്‍ നടത്താന്‍ ഫ്രാൻസിസ് പാപ്പാ നമ്മോട് ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തിൽ ലെന്റെന്‍ ക്യാമ്പയിന്റെ ഉദ്ഘാടനവും വനിതാദിനത്തോടനുബന്ധിച്ചു നടന്നു.

കൂടാതെ, യോഗത്തില്‍ സ്ത്രീ ശാക്തീകരണത്തിലൂടെ സുസ്ഥിരമായ നാളെയ്ക്ക് വേണ്ടി സ്ത്രികളെ സ്വയം പര്യാപ്തതയില്‍ എത്തിക്കുന്ന മികച്ച സംരംഭകരെയും, കിഡ്സില്‍ 25 വര്‍ഷത്തെ സേവനം പൂര്‍ത്തികരിച്ച സ്റ്റാഫ് അംഗങ്ങളെയും, ഫീല്‍ഡ് തലത്തില്‍ 30 വര്‍ഷം പൂര്‍ത്തികരിച്ച ആനിമേറ്റേഴ്സിനെയും ആദരിച്ചു. കിഡ്സുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എസ്.എച്ച്.ജി. കളുടെ ആക്ടറ്റിവിറ്റി ഗ്രൂപ്പുകള്‍ക്ക് സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്നും, കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷനില്‍ നിന്നും, വിവിധ ബാങ്കുകളില്‍ നിന്നും 2 കോടി രൂപ വിതരണം ചെയ്തുവെന്ന് കിഡ്സ് ഡയറക്ടര്‍ ഫാ.പോള്‍ തോമസ് കളത്തില്‍ പറഞ്ഞു.

സ്നേഹാമൃതം പദ്ധതിയിലൂടെ കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനായി കേശദാന പരിപാടിയും സംഘടിപ്പുച്ചു. യോഗത്തിനുശേഷം എസ്.എച്ച്.ജി. കളുടെ നേതൃത്വത്തിൽ വിവിധതരം കലാപരിപാടികളും നടന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker