World

ജീവന്റെ കാവലാളായി മലയാളി വൈദീകൻ

മനുഷ്യജീവനെ ഗർഭധാരണ നിമിഷം മുതൽ ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണം

ജോസ് മാർട്ടിൻ

കാലിഫോർണിയ/സാക്രമെന്റോ: സാക്രമെന്റോയിലെ ഗർഭച്ഛിദ്ര ക്ലിനിക്കിന് മുമ്പിൽ ആലപ്പുഴ രൂപതാ അംഗവും അമേരിക്കയിലെ സാക്രമെന്റോ രൂപതയിൽ ശുശ്രൂഷ ചെയ്യുകയും ചെയ്യുന്ന ഫാ.ക്ലീറ്റസ് കാരക്കാട്ട് തന്റെ ഇടവക ജനങ്ങളുമായി “ദയവായി ജീവൻ തിരഞ്ഞെടുക്കൂ,’ (Please choose life) എന്ന് രേഖപ്പെടുത്തിയ പ്ലക്കാർഡുകളുമായി സാക്രമെന്റോ നഗരത്തിലെ ഗർഭച്ഛിദ്ര ക്ലിനിക്കിനു മുന്നിൽ പ്രാർത്ഥനടത്തി.

പത്ത് മക്കളുള്ള വലിയ കുടുംബത്തിൽ ഒൻപതാമനായാണ് താൻ ജനിച്ചതെന്നും പരിമിതമായ ജീവിത സാഹചര്യങ്ങളിലും തങ്ങൾ വളരെ സന്തോഷത്തിലും സമാധാനത്തിലുമാണ് കഴിഞ്ഞിരുന്നതെന്നും തന്റെ പത്ത് വർഷത്തെ അമേരിക്കയിലെ സേവനങ്ങൾക്കിടയിൽ പല പല കാരണങ്ങൾ കൊണ്ടും ഗർഭച്ഛിദ്രം നടത്തിയ ഒട്ടനവധി പേരെ കാണാൻ ഇടയായിട്ടുണ്ടെന്നും ഇത് തന്നെ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ടെന്നും ഫാ.ക്ലീറ്റസ് പറയുന്നു. മനുഷ്യജീവനെ ഗർഭധാരണ നിമിഷം മുതൽ ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണമെന്ന കത്തോലിക്കാ സഭയുടെ പ്രബോധനം ഉൾക്കൊണ്ട്‌ അന്താരാഷ്ട്ര ഗർഭഛിദ്ര വിരുദ്ധ സംഘടനയായ “40 ഡേയ്‌സ് ഫോർ ലൈഫുമായി” സഹകരിച്ച് എല്ലാ വർഷവും വലിയ നോമ്പിന്റെ ദിവസങ്ങളിൽ തന്റെ ഇടവക ജനങ്ങളുമായി ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്ക്‌ മുമ്പിൽ തങ്ങൾ പ്രാർത്ഥനകൾ നടത്താറുണ്ടെന്നും അദ്ദേഹം കാത്തലിക് വോക്സ്സിനോട് പറഞ്ഞു.

ലോകമെമ്പാടുമുള്ള 60-ലധികം രാജ്യങ്ങളിൽ ഗർഭഛിദ്രത്തിനെതിരെ കാമ്പെയ്‌നുകൾ നടത്തുന്ന അന്താരാഷ്ട്ര ഗർഭഛിദ്ര വിരുദ്ധ സംഘടനയാണ് “40 ഡേയ്‌സ് ഫോർ ലൈഫ്”. 2004-ൽ ടെക്‌സാസിലെ ബ്രാസോസ് വാലി കോളിഷൻ ഫോർ ലൈഫിലെ അംഗങ്ങളാണ് ഇത് ആദ്യം ആരംഭിച്ചത്. നോഹയുടെ പെട്ടകം, മോശയുടെ 40 ദിവസം സീനായ് പർവതത്തിൽ, യേശുവിന്റെ മരുഭൂമിയിലെ 40 ദിവസം എന്നിങ്ങനെ ബൈബിളിൽ 40 ദിവസം നീണ്ടുനിൽക്കുന്ന സംഭവങ്ങളുടെ ആവർത്തിച്ചുള്ള 40 എന്ന സംഖ്യയിൽ നിന്നുള്ള പ്രചോദനമാണ് “40 ഡേയ്‌സ് ഫോർ ലൈഫ്” പേര് സൂചിപ്പിക്കുന്നത്.

ഇതേ ലക്ഷ്യത്തോടെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ കീഴിൽ പ്രൊ ലൈഫ് എന്ന പേരിൽ മിക്ക രൂപതകളിലും പ്രവർത്തിക്കുന്നുണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker