Kerala

കപ്പയില്‍ നിന്നും മദ്യം: സര്‍ക്കാര്‍ പിന്മാറണം കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ

29 ബാറുകള്‍ മാത്രമായി രുന്ന സ്ഥലത്ത് ഇപ്പോള്‍ 859 ബാറുകള്‍ പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് മാറി ഡോ. എം സൂസപാക്യം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : കപ്പയില്‍ നിന്നും മദ്യം ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് മലങ്കര കത്തോലിക്കാ സഭ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ.

കേരള മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണയില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. . കേരളത്തിന്‍റെ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കാന്‍ ഗുണപരമായ നിര്‍ദ്ദേശങ്ങള്‍ വന്നല്‍ പിന്താങ്ങുമെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി.

ആകര്‍ഷണീയമായി തോന്നുന്നതെല്ലാം ആവശ്യമായതല്ല. മുഖ്യമന്ത്രി എക്സൈസ് മന്ത്രി ധനകാര്യ മന്ത്രി എന്നിവര്‍ ചേര്‍ന്ന് മദ്യലഭ്യത കുറയ്ക്കാന്‍ നടപടി സ്വീകരിക്കണം, ജീവിതത്തെ താറുമാറാക്കുന്ന മദ്യലഭ്യത കുറയ്ക്കുന്നതല്ലേ നല്ലതെന്ന് സര്‍ക്കാര്‍ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 29 ബാറുകള്‍ മാത്രമായി രുന്ന സ്ഥലത്ത് ഇപ്പോള്‍ 859 ബാറുകള്‍ പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് മാറിയതായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം ചോദിച്ചു.

വെബ്കോയുടെയുടെയും കണ്‍സ്യൂമര്‍ഫെഡിലെയും ചില്ലറ വില്‍പന ശാലകളും 4000 ലധികം കള്ളുഷാപ്പുകളും പ്രവര്‍ത്തിക്കുന്നു. മദ്യവര്‍ജ്ജന നയമാണെന്ന് അവകാശപ്പെടുന്നവര്‍ മദ്യവിരുദ്ധ പ്രവര്‍ത്തകരെ പുച്ഛിക്കുന്ന മനോഭാവം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ മദ്യ ഉപഭോഗം 305 ശതമാനമായി കൂടിയിട്ടും മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചതിനെ കാരണത്തെക്കുറിച്ച് സര്‍ക്കാര്‍ പഠനം നടത്തണമെന്ന് ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു.

ജോസഫ് മാര്‍ ബര്‍ണബാസ് കുറുകോളി മൊയ്തീന്‍ എംഎല്‍എ, സ്വാമി ബോധി തിര്‍ഥ, പാളയം ഇമാം വി പി സുഹൈദ് മൗലവി, വിഎസ് ഹരീന്ദ്രനാഥ,് ഇയ്യച്ചേരികുഞ്ഞുകൃഷ്ണന്‍ ഫാ. ജോണ്‍ അരീക്കല്‍,ഫാ.ടി ജെ അന്‍റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker