Kerala

വിശ്വാസികള്‍ക്കൊപ്പം കുരിശുമല കയറി ജോസഫ് പെരുന്തോട്ടം പിതാവ്

മഴയിലും പ്രാര്‍ഥനകള്‍ ഇടമുറിയാതെ ഉരുവിട്ടാണ് കുരിശുമല തീര്‍ഥാടന കേന്ദ്രത്തിലേക്ക് വിശ്വാസികള്‍ നീങ്ങിയത്.

സ്വന്തം ലേഖകന്‍

ചുങ്കപ്പാറ : പീഡാനുഭവ സ്മരണയില്‍ കുരിശുമേന്തി നിര്‍മ്മലപുരം കരുവളളിക്കാട് സെന്റ് തോമസ് കുരിശുമലയിലേക്ക് നാല്‍പ്പതാം വെളളിയില്‍ വിശ്വാസികള്‍ക്കൊപ്പം ചങ്ങനാശേരി രൂപതാ ബഷപ്പ് മാര്‍  പെരുന്തോട്ടവും. ‘

മഴയിലും പ്രാര്‍ഥനകള്‍ ഇടമുറിയാതെ ഉരുവിട്ടാണ് കുരിശുമല തീര്‍ഥാടന കേന്ദ്രത്തിലേക്ക് വിശ്വാസികള്‍ നീങ്ങിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് ചുങ്കപ്പാറ സെന്‍്റ് ജോര്‍ജ്ജ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നിന്നാണ് കാരിശിന്റെ വഴി ആരംഭിച്ചത്.

ചങ്ങനാശേരി രൂപത വികാരി ജനറല്‍ മോണ്‍.തോമസ് പാടിയത്ത് കുരിശിന്റെ വഴിയില്‍ പങ്കെടുത്തു. ചങ്ങനാശേരി, തിരുവല്ല അതിരൂപതകളിലേയും വിജയപുരം കാഞ്ഞിരപ്പളളി രൂപതകളിലേയും വൈദികര്‍ കുരിശിന്റെ വഴി പ്രാര്‍ഥനയില്‍ അണി നിരന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker