Kerala

ഓഖീ ദുരന്തം; തീരത്തിന്റെ പ്രതിഷേധം നെയ്യാറ്റിന്‍കരയിലേക്ക്‌

ഓഖീ ദുരന്തം; തീരത്തിന്റെ പ്രതിഷേധം നെയ്യാറ്റിന്‍കരയിലേക്ക്‌

നെയ്യാറ്റിന്‍കര ; ഓഖീ ദുരന്തത്തി ല്‍പെട്ട്‌ കടലിലകപ്പെട്ട പൊഴിയുര്‍ പ്രദേശത്തെ മത്സ്യ തൊഴിലാളികളെ കണ്ടെത്തുന്നതിലെ സര്‍ക്കാര്‍ പരാജയം ചൂണ്ടിക്കാട്ടി തിരുവനന്തപുരം ലത്തീന്‍ അതിരൂപതക്ക്‌ കീഴിലെ പരിത്തിയൂര്‍ കൊല്ലംകോട്‌ ഇടവകകളില്‍ പെട്ട നൂറ്‌ കണക്കിന്‌ വിശ്വാസികള്‍ ദേശീയ പാത ഉപരോധിച്ചു.

പരിത്തിയൂര്‍ മേരിമഗ്‌ദലന ദേവാലയത്തിലെയും കെല്ലംകോട്‌ സെയ്‌ന്റ്‌ മാത്യൂസ്‌ ദേവാലയത്തിലെയും വിശ്വാസികളാണ്‌ ഉപരോധ സമരത്തിന്‌ നേതൃത്വം നല്‍കിയിയത്‌ . ഈ രണ്ട്‌ ഇടവകകളില്‍ നിന്നായി 42 മത്സ്യ ബന്ധന തൊഴിലാളികളെ കണ്ടെത്താനുണ്ടെന്ന്‌ വിശ്വാസികള്‍ പറഞ്ഞു. പൊഴിയൂരിന്‌ വേണ്ടി പ്രത്യേക തെരച്ചില്‍ സംവിധാനം ഒരുക്കണമെന്ന്‌ ഇടവക വികാരിയുടെ നേതൃത്വത്തില്‍ ആവശ്യം ഉയര്‍ന്നെങ്കിലും പൊഴിയൂര്‍ പ്രദേശത്തെ അവഗണിക്കുന്ന നിലപാട്‌ തുടര്‍ന്നതാണ്‌ സമരവുമായി മുന്നോട്ടിറങ്ങാന്‍ ഇടയാക്കിയതെന്ന്‌ പരിത്തിയൂര്‍ ഇടവക വികാരി ഫാ. ജോബി പയ്യപ്പളളി പറഞ്ഞു.

രാവിലെ 11.30 ഓടെ ബൈക്കുകളിലും ടെംബോ ട്രാവലറുകളിലും കൂട്ടമായെത്തിയ വിശ്വാസികള്‍ തിരുവനന്തപുരം നാഗര്‍കോവില്‍ ദേശീയപാത കടന്ന്‌ പോകുന്ന നെയ്യാറ്റിന്‍കര ബസ്റ്റാന്റ്‌ കവല ഉപരോധിക്കുകയായിരുന്നു. കാണാതായ മത്സ്യതൊഴിലാളികളുടെ ചിത്രം പതിപ്പിച്ച ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു സമരം . ദേശീയപാത പൂര്‍ണ്ണമായും സ്‌തംഭിച്ചതോടെ നെയ്യാറ്റിന്‍കര പട്ടണം നിശ്ചലമായി .

എഡിഎം ജോണ്‍സാമുവലുമായി ഇടവക വികാരി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന്‌ 5 മണിക്കൂറിന്‌ ശേഷം പൊഴിയൂരില്‍ നിന്ന്‌ കാണാതായവരെ കണ്ടെത്താന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും തെരച്ചിലിന്‌ പോകുന്ന കപ്പലുകളിലും ഹെലികോപ്‌റ്ററിലും ഈ പ്രദേശങ്ങളിലെ 15 മത്സ്യതൊഴിലാളികളെ കൂടി ഉള്‍പ്പെടുത്താമെന്ന ആവശ്യം അംഗീകരിച്ചതോടെ ഉപരോധം അവസാനിച്ചു. ഉപരോധ സമരം മുന്നില്‍ കണ്ട്‌ ഇന്നലെ രാവിലെ തന്നെ അഞ്ഞുറിലധികം ആമ്‌ഡ്‌ പോലീസിനെ നെയ്യാറ്റില്‍കരയില്‍ വിന്യസിച്ചിരുന്നു.നെയ്യാറ്റിന്‍കര ഡിവൈഎസ്‌പി ബി.ഹരികുമാര്‍ , സിഐ പ്രദീപ്‌കുമാര്‍ തുടങ്ങിയവര്‍ അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടാകാതെ വിശ്വാസികളെ നിയന്ത്രിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker