Kerala

ഇന്ധന പ്രതിസന്ധി മെയ് 23-ന് മത്സ്യ തൊഴിലാളികൾ പണിമുടക്കുന്നു

മത്സ്യമേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണം...

കൊച്ചി: മത്സ്യമേഖല സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടികൾ സ്വീകരിക്കുകയും സാമ്പത്തിക പാക്കേജ് ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യവുമായി മത്സ്യബന്ധന മേഖലയിൽ പ്രവൃത്തിക്കുന്ന സംഘടനകൾ സംയുക്തമായി മെയ് 23-ന് പണിമുടക്കുന്നു. കേരള മത്സ്യമേഖല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്കിന് സർവ്വവിധ സഹായങ്ങളും നൽകി വിജയിപ്പിക്കണമെന്ന് കേരളാ റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ ലത്തീൻ സമൂഹത്തോട് ആഹ്വാനം ചെയ്തു. അതോടൊപ്പം കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പണിമുടക്കിന് പിന്തുണ നൽകുമെന്ന് പ്രസിഡന്റ് ആൻറണി നൊറോണ അറിയിച്ചു.

നിയന്ത്രണമില്ലാതെ ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വിലവർധനയും, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിവരുന്ന നിയമങ്ങളും കടലും, തീരവും, കടൽ വിഭവങ്ങളും മത്സ്യത്തൊഴിലാളികൾക്ക് അന്യമാകുകയാണ്. അതോടൊപ്പം മത്സ്യത്തിന്റെ ലഭ്യതക്കുറവ്, തീരശോഷണം തുടങ്ങി നിരവധി വിഷയങ്ങൾ മൂലം മത്സ്യതൊഴിലാളികൾ അനുദിനം പട്ടിണിയിലാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കേരള മത്സ്യമേഖല സംരക്ഷണ സമിതി ഉന്നയിച്ചിരിക്കുന്ന വിഷയങ്ങൾ കേരള സമൂഹം ഗൗരവമായി കാണേണ്ടതാണെന്നും. ഈ മുന്നേറ്റം പൊതുമിനിമം പരിപാടികളിലൂടെ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങൾ എല്ലാവരെയും ബാധിക്കുന്നതാണെന്നും, മത്സ്യ മേഖലയിലെ പ്രതിസന്ധി ഈ നിലയിൽ തുടർന്നാൽ വരും വർഷങ്ങളിൽ ഈ തൊഴിൽമേഖല തന്നെ ഇല്ലാതാകുകയും പതിനായിരക്കണക്കിന് കുടുംബങ്ങൾ പട്ടിണിയിലായിലാകുമെന്നും തമിഴ്നാട് നൽകുന്നതുപോലെ മത്സ്യബന്ധനത്തിന് ഇന്ധന സബ്സിഡി നൽകാൻ സർക്കാർ തയ്യാറാകണമെന്നും, കടലിൽ പോകുന്ന ബോട്ടുകൾ ഉപയോഗിക്കുന്ന ഡീസലിനും റോഡ് സെസ് ഏർപ്പെടുത്തുന്ന നടപടി പ്രതിഷേധാർഹമാണെന്നും മത്സ്യമേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി.ജെ. തോമസ് ആവശ്യപ്പെട്ടു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker