Kerala

ഓഖി രക്ഷാപ്രവര്‍ത്തനത്തില്‍ തൃപ്തിയില്ല: ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം

ഓഖി രക്ഷാപ്രവര്‍ത്തനത്തില്‍ തൃപ്തിയില്ല: ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് കടലിൽ അകപ്പെട്ടവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ തൃപ്തിയില്ലെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം . മല്‍സ്യത്തൊഴിലാളികളുടെ വികാരമാണു സമരത്തിലൂടെ പ്രകടിപ്പിക്കുന്നത്. കാണാതായവരെ കണ്ടെത്താന്‍ അടിയന്തര നടപടി വേണമെന്നും ഡോ. സൂസപാക്യം ആവശ്യപ്പെട്ടു.

ഇതിനിടെ, ലക്ഷദ്വീപില്‍ കുടുങ്ങിയ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 51 മല്‍സ്യത്തൊഴിലാളികളുമായി എം.വി. കവരത്തിെയന്ന കപ്പല്‍ കൊച്ചി തീരത്തെത്തി. മലയാളികള്‍ രണ്ടുപേരും തിരുവനന്തപുരം സ്വദേശികളാണ്. കല്‍പേനിയിലെ ദുരിതാശ്വാസ ക്യാംപില്‍ നിന്നുള്ളവരാണു കൊച്ചിയിലെത്തിയത്. ലക്ഷദ്വീപില്‍ കുടുങ്ങിയ 352 പേരില്‍ 302 പേര്‍ നാട്ടിലേക്കു തിരിച്ചു. ഇവര്‍ ഇന്നു രാത്രിയും നാളെയുമായി കൊച്ചിയിലെത്തും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker