Kerala

ദൈവദാസൻ മാർ ഈവാനിയോസ് വിശ്വാസത്തിൻ്റെ നേർസാക്ഷ്യം : മാർ ക്ലീമിസ് ബാവ 

ഓർമ്മപെരുനാളിന് തുടക്കമായി.... നവീകരിച്ച കബർ ചാപ്പൽ കൂദാശ ചെയ്തു

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ദൈവ ദാസൻ ആർച്ചുബിഷപ് മാർ ഈവാനിയോസ് മെത്രാപോലീത്താ വിശ്വാസത്തിന് റ നേർ സാക്ഷ്യമാണന്ന് മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.

69 മത് ഓർമ്മ പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് കബർ സ്ഥിതി ചെയ്യുന്ന പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിൽ കുർബാന മധ്യേ സന്ദേശം നൽകുകയായിരുന്നു. ദുർബലമായ മനുഷ്യ ജീവിതം ദൈവത്തോട് ചേർന്നു നിന്ന് സത്യത്തെ പിൻചെല്ലുവാൻ ബാവ വിശ്വാസികളെ ഓർമ്മിപ്പിച്ചു.

നവീകരിച്ച കബർ ചാപ്പലിൻ്റെ കൂദാശ കാതോലിക്കാ ബാവാ നിർവ്വഹിച്ചു.. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 5ന് കുർബാനയും കബറിൽ ധൂപ പ്രാർത്ഥനയും നടക്കും. 14 ന് വൈകിട്ട് മെഴുക തിരി പ്രദക്ഷിണം നടക്കും.ജൂലൈ 15ന് ഓർമ പെരുനാൾ സമാപിക്കും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker