Kerala

വിഴിഞ്ഞം സമരം: ലത്തീൻ അതിരൂപതസമരത്തിന് ശക്തമായ പിന്തുണയുമായി പുനലൂർ രൂപത

സർക്കാർ വാഗ്ദാനങ്ങൾ ഫയലുകളിൽ മാത്രമായി ഒതുക്കാതെ പ്രാവർത്തികമാക്കാൻ സർക്കാർ തയ്യാറാകണമെന്ന് പുനലൂർ രൂപത

സ്വന്തം ലേഖകൻ

പുനലൂർ: തീരശോഷണം പ്രശ്നങ്ങൾ നീതിപൂർവ്വം പരിഹരിക്കാൻ സർക്കാർ ഇടപ്പെടൽ ഉടൻതന്നെ ഉണ്ടാകണമെന്ന ആവശ്യം ഉന്നയിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതാസമരത്തിന് പുനലൂർ രൂപതയുടെ ശക്തമായ പിന്തുണ. രൂപതയിൽ സേവനം ചെയ്യുന്ന വൈദികരും സന്യസ്തരും പുനലൂർ പി.ആർ.ഒ.യും അജപാലന സമിതി സെക്രട്ടറിയുമായ റവ.ഡോ.ക്രിസ്റ്റിജോസഫിന്റെ നേതൃത്വത്തിലാണ് വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

സർക്കാർ വാഗ്ദാനങ്ങൾ ഫയലുകളിൽ മാത്രമായി ഒതുക്കാതെ, സമൂഹത്തിന് ഉപയുക്തമാകുന്ന രീതിയിൽ സമയബന്ധിതമായും ക്രിയാത്മകമായും പ്രാവർത്തികമാക്കാൻ സർക്കാർ തയ്യാറാകണമെന്ന് പുനലൂർ രൂപത ആവശ്യം ഉന്നയിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker