Kerala

അഞ്ചൽ സെൻ്റ് മേരീസ് ദൈവാലയത്തിൽ എട്ടുനോമ്പും ജനന പെരുന്നാളും വിളംബര ജാഥ നാളെ (ഞായര്‍)

1 ന് വൈകിട്ട് 5ന് ദൈവാലയത്തിൽ പെരുന്നാൾ കൊടിയേറ്റും.

 

അഞ്ചൽ: അഞ്ചൽ സെൻ്റ് മേരീസ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ എട്ടു നോമ്പും പരിശുദ്ധ കന്യക മറിയത്തിൻ്റെ ജനന പെരുന്നാളും ഇടവക തിരുന്നാളും സെപ്റ്റംബർ 1 മുതൽ 9 വരെ നടക്കും. പെരുന്നാളിനു മുന്നോടിയായി വിളംബര ജാഥ ഇന്ന് (ഞായർ) വൈകിട്ട് 3ന് നടക്കും. നാളെ മുതൽ എല്ലാ ഭവനങ്ങളിലും പെരുന്നാൾ പതാക ഉയർത്തും.

1 ന് വൈകിട്ട് 5ന് ദൈവാലയത്തിൽ പെരുന്നാൾ കൊടിയേറ്റും. 1 മുതൽ 8 വരെ രാവിലെ 10 മുതൽ 1 വരെ അഖണ്ഡ ജപമാല, ഊട്ടു നേർച്ച, വൈകിട്ട് 4ന് നവനാൾ പ്രാർത്ഥന, മധ്യസ്ഥ പ്രാർത്ഥന 5 ന് വി.കുർബാന കുരിശടിയിലേക്ക് മെഴുകുതിരി പ്രദക്ഷിണം , നേർച്ച എന്നിവ നടക്കും. വിവിധ ദിവസങ്ങളിൽ മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ,

പത്തനംതിട്ട ഭദ്രാസന അധ്യക്ഷൻ ബിഷപ് സാമുവൽ മാർ ഐറേനിയോസ്, പാറശാല ഭദ്രാസന അധ്യക്ഷൻ ബിഷപ് തോമസ് മാർ യൗസേബിയോസ്, കോറെപ്പിസ് കോപ്പാമാരായ മോൺ. ജോൺസൻ കൈമലയിൽ, ജയിംസ് പാറവിള, ജോസ് ചാമക്കാലായിൽ, .ഫാ. വിൽസൺ തട്ടാരുതുണ്ടിൽ, റവ.ഫാ. വർഗീസ് കിഴക്കേകര, അഞ്ചൽ ഇടവക വൈദികർ, അഞ്ചൽ വൈദിക ജില്ലാ വൈദികർ എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും.

3 ന് ഉച്ചക്ക് 2 ന് നടക്കുന്ന മരിയൻ യുവജന കൺവൻഷനിൽ എം.സി.വൈ.എം സഭാതല സമിതി ഡയറക്ടർ റവ.ഫാ. മേപ്പുറത്തും 4 ന് രാവിലെ 11ന് നടക്കുന്ന മരിയൻ തീർത്ഥാടക സമ്മേളനത്തിൽ മുൻ ചീഫ് സെക്രട്ടറി ജിജി തോംസണും ക്ലാസെടുക്കും. 8 ന് വൈകിട്ട് 6.30ന് ആരംഭിക്കുന്ന തിരുനാൾ റാസ കൈ താടി മേരി മാതാ കുരിശടി തിരികെ ആർ ഓ ജംഗ്ഷൻ ചുറ്റി ദൈവാലയത്തിൽ തിരിച്ചെത്തും. തുടർന്ന് ആകാശ ദീപ കാഴ്ച്ചകളും വാദ്യ മേളങ്ങളുടെ ഡിസ്ല് പ്ലേയും നടക്കും.

സമാപന ദിവസമായ 9 ന് രാവിലെ 9 ന് ഇടവക തിരുനാൾ കുർബാനക്ക് മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ നേതൃത്വം നൽകും. കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം, കൊടിയിറക്ക് ,ഊട്ടു നേർച്ച എന്നിവ നടക്കും. വൈകിട്ട് 6.30ന് സെൻ്റ് ജോൺസ് സ്കൂൾ ഗ്രൗണ്ടിൽ സുപ്രസിദ്ധ ഗായകൻ കെ.ജി.മാർക്കോസ് അവതരിപ്പിക്കുന്ന ഭകതി ഗാനമേള.

തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ബോവസ് മാത്യു, ട്രസ്റ്റി ഡോ.കെ.വി. തോമസ് കുട്ടി കൈമലയിൽ, സെക്രട്ടറി മനോജ് എബ്രഹാം ഉഴനല്ലൂർ എന്നിവർ അറിയിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker