Kerala

കേരള നവോത്ഥാനത്തിന് ലത്തീൻ സഭ നല്കിയ സംഭാവനകൾ സ്കൂൾ പാഠാവലിയിൽ ഉൾപ്പെടുത്തണം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

വിദ്യാഭ്യാസ വകുപ്പു മന്ത്രിക്ക് നിവേദനം നല്കി...

ജോസ് മാർട്ടിൻ

കാർമൽഗിരി/ആലുവ: കേരളത്തിലെ ലത്തീൻ സഭ നവോത്ഥാന മുന്നേറ്റത്തിന് നല്കിയ സംഭാവനകൾ സ്കൂൾ പാഠാവലിയിൽ ഉൾപ്പെടുത്തണമെന്ന് ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി ഗവൺമെന്റിനോടാവശ്യപ്പെട്ടു. കെ.ആർ.എൽ.സി.ബി.സി. ഹെറിറ്റേജ് കമ്മിഷൻ വിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടിക്ക് നിവേദനം നൽകി.

പൊതു വിദ്യാഭ്യാസത്തിന് കേരളത്തിൽ സമാരംഭം കുറിച്ച മിഷനറിമാരുടെ സംഭാവനകൾ തുടങ്ങി സ്വാതന്ത്ര മലയാള ഗദ്യത്തിന്റെ ആദിരൂപമായ ഉദയം പേരൂർ സൂനഹദോസിന്റെ കനോനകൾ, മലയാളം ആദ്യമായി അച്ചടിച്ചുവന്ന ഹോർത്തുസ് മലബാറിക്കൂസ്, സ്വാതന്ത്ര്യ സമര സേനാനി ആനി മസ്ക്രീൻ, ചവിട്ടു നാടകം, മലയാള ക്രിസ്തീയ കാവ്യമായ പുത്തൻപാന, മലയാള ഭാഷയിലെ പ്രഥമ മുദ്രിത ഗ്രന്ഥമായ ‘സംക്ഷേപവേദാർത്ഥം മലയാളത്തിലെ ആദ്യ ഗദ്യവ്യാകരണ ഗ്രന്ഥവും പ്രഥമ മലയാള നിഘണ്ടുക്കളും, പള്ളിക്കൊപ്പം പള്ളിക്കൂടം ‘വിദ്യാഭ്യാസ വിപ്ലവം’ തുടങ്ങി കേരള നവോത്ഥാനത്തിന് കാരണമായ ലത്തീൻ സഭയുടെ പന്ത്രണ്ടോളം സംഭാവനകൾ പാഠപുസ്തകത്തിൽ ഉൾപ്പെ ടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടതായി കെ.ആർ.എൽ.സി.ബി.സി. കമ്മിഷൻ ഫോർ ഹെറിറ്റേജ് സെക്രട്ടറി റവ.ഡോ.ആന്റണി ജോർജ്ജ് പാട്ടപ്പറമ്പിൽ അറിയിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker