Kerala

വിഴിഞ്ഞത്തെ പോലീസ് ആക്രമണത്തിൽ പ്രധിഷേധിച്ച് ആലപ്പുഴ രൂപതയിൽ സായാഹ്ന പ്രതിഷേധ സംഗമം

ജില്ലയിൽ അതിവിപുലമായ പ്രതിഷേധ പരിപാടികൾ...

ജോസ് മാർട്ടിൻ

ആലപ്പുഴ: വിഴിഞ്ഞത്ത് പോലിസിനെ അണിനിരത്തിയുള്ള അക്രമത്തിനെതിരെ ആലപ്പുഴ രൂപതാ കെ.എൽ.സി.എ., കെ.സി.വൈ.എം. സംഘടനകൾ സംയുക്തമായി സായാഹ്ന പ്രതിഷേധ സംഗമം നടത്തി. ആലപ്പുഴ കോൺവെന്റ് സ്ക്വയറിൽ കെ.എൽ.സി.എ. ആലപ്പുഴ രൂപതാ പ്രസിഡന്റ് പി.ജി. ജോൺ ബ്രിട്ടോസിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം കരിമണൽ ഖനന സമരസമിതി ഏകോപന സമിതി വൈസ് ചെയർമാൻ ബി.ഭദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ആർ.എൽ.സി.സി. ഡെപ്യൂട്ടി സെക്രട്ടറി ഫാ.തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തി.

ഭരണകൂടത്തിന്റെ ഗൂഡാലോചനയും അധികാരദുർവിനിയോഗവും, വച്ചുപൊറുപ്പിക്കില്ലായെന്നും തീരസംരക്ഷണത്തിനും മത്സ്യത്തൊഴിലാളികളോടുള്ള നീതിനിഷേധത്തിനുമെതിരെ സമരം ചെയ്യുന്നത് അടിച്ചമർത്താൻ കള്ളക്കേസുകളും മർദനമുറകളും അനുവദിക്കില്ലെന്നും, ജില്ലയിൽ അതിവിപുലമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്നും സമ്മേളനം പ്രഖ്യാപിച്ചു.

കെ. സി. വൈ. എം രൂപതാ പ്രസിഡന്റ് വർഗീസ് മാപ്പിള, ആലപ്പുഴ രൂപതാ സൊസൈറ്റി ഡയറക്ടർ ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിൽ, ഫാ. തോമസ് മാണിയാപൊഴി, കെ. എൽ. സി. എ. രൂപതാ ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ, കോൾപിംഗ് ഇന്ത്യ നാഷണൽ പ്രസിഡന്റ് ശ്രീ.സാബു വി തോമസ്, വിഴിഞ്ഞം ഐക്യദാർഢ്യ സമിതി കൺവീനർ ശ്രീ ജാക്സൺ പൊള്ളയിൽ, കെ.എൽ.സി.എ. രൂപതാ സെക്രട്ടറി സന്തോഷ് കൊടിയനാട്ട്, തങ്കച്ചൻ തെക്കേ പാലക്കൽ, സെബാസ്റ്റ്യൻ ചാരങ്കാട്, തോമസ് കണ്ടത്തിൽ, ബാബു അത്തിപ്പൊഴിയിൽ, സോളമൻ പനയ്ക്കൽ, ആൽബർട്ട് പുത്തൻപുരയ്ക്കൽ, ശ്രീ. ഉമ്മച്ചൻ ചക്കുപുരയ്ക്കൽ, ശ്രീമതി ജസ്റ്റീന ഇമ്മാനുവൽ എന്നിവർ അഭിവാദനമർപ്പിച്ചു സംസാരിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker