World

ഫാ.റോസ്ബാബു ആംബ്രോസിന് ധാർമ്മിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ്

Ecology and compassion: a comparative study between Laudato si and Buddhism" ആയിരുന്നു ഗവേഷണപ്രബന്ധം...

സ്വന്തം ലേഖകൻ

റോം: ഫാ.റോസ്ബാബു ആംബ്രോസ് റോമിലെ അക്കാദമിയ അൽഫോൺസിയാന പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ധാർമ്മിക ദൈവശാസ്ത്രത്തിൽ (Moral Theology) ഡോക്ടറേറ്റ് കരസ്ഥമാക്കി. “പരിസ്ഥിതി ശാസ്ത്രവും അനുകമ്പയും: ‘ലൗദാത്തോ സീ’യും ബുദ്ധമതവും തമ്മിലുള്ള താരതമ്യ പഠനം” (“Ecology and compassion: a comparative study between Laudato si and Buddhism”) ആയിരുന്നു ഗവേഷണപ്രബന്ധം.

തിരുവന്തപുരം അതിരൂപതയിലെ മുട്ടട വിശുദ്ധ കുരിശിന്റെ ദേവാലയാംഗമായ റവ.ഡോ.റോസ്ബാബു ആംബ്രോസ് പ്രാരംഭ പഠനങ്ങൾക്ക് ശേഷം ആലുവ കാർമ്മലഗിരി സെമിനാരിയിൽ ഫിലോസഫി പഠനവും തിയോളജി പഠനവും പൂർത്തിയാക്കുകയും 2006-ൽ ആർച്ച് ബിഷപ്പ് സൂസൈപാക്യം പിതാവിൽ നിന്ന് തിരുപ്പട്ടം സ്വീകരിക്കുകയും ചെയ്തു. ഏതാനും വർഷം അതിരൂപതയിലെ വിവിധ ഇടവകകളിൽ സേവനം ചെയ്ത ശേഷം 2016-ൽ ഉപരിപഠനത്തിനായി റോമിലേക്ക് പോയി.

റോമിലെ അക്കാദമിയ അൽഫോൺസിയാന പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് Moral Theologyയിൽ ലൈസൻഷ്യേറ്റ് പഠനം പൂർത്തിയാക്കിയ ശേഷം അതേ യൂണിവേഴ്സിറ്റിയിൽ തന്നെ അദ്ദേഹം ഡോക്ടറേറ്റ് പഠനവും നടത്തുകയായിരുന്നു. ഡോക്ടറേറ്റ് പഠന സമയത്ത് ഇറ്റലിയിലെ വിവിധ ഇടവകകളിൽ അച്ചൻ സേവനമനുഷ്ടിച്ചിട്ടുണ്ട്.

പരേതരായ ആംബ്രോസ്, അമല ദമ്പതികളാണ് റവ.ഡോ.റോസ്ബാബു ആംബ്രോസിന്റെ മാതാപിതാക്കൾ. ജസ്റ്റിൻ റോസ്, അനൂപ് റോസ്, ആൻസി റോസ് എന്നിവർ സഹോദരങ്ങളാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker